Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊതുസേവകൻ സേവനത്തെ...

പൊതുസേവകൻ സേവനത്തെ കുറിച്ച് പൊതുജനങ്ങളെ അറിയിച്ചത് പബ്ലിസിറ്റി സ്റ്റൻഡല്ലെന്ന് തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഉദ്യോഗസ്ഥർ

text_fields
bookmark_border
Abhishek Singh IAS
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചുമതല സംബന്ധിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ് ​ചെയ്തതിന് തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ട ഐ.എ.എസ് ഓഫീസർ ഭിഷേക് സിങ് വിശദീകരണവുമായി രംഗത്ത്. ഗുജറാത്തിൽ പൊതു നിരീക്ഷകനായി ജോയിൻ ചെയ്തു എന്ന് കാണിച്ചായിരുന്നു ചിത്രങ്ങൾ പങ്കുവെച്ചത്. ഇത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമീഷൻ അദ്ദേഹത്തെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയത്.

'തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം വിനയപൂർവം അംഗീകരിക്കുന്നു. എന്നാൽ തന്റെ പോസ്റ്റിൽ തെറ്റായി ഒന്നുമില്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഒരു പൊതു സേവകൻ, പൊതുജനങ്ങളുടെ പണം കൊണ്ട് വാങ്ങിയ കാറിൽ, പൊതുസേവനത്തിന് ജനസേവകർക്കൊപ്പം പോകുന്നു, ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കുന്നു. അത് പബ്ലിസിറ്റിയോ പ്രകടനമോ അല്ല.' എന്നാണ് അഭിഷക് സിങ് പുതുതായി പോസ്റ്റ് ചെയ്തത്.

അടുത്ത മാസം നടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് നിരീക്ഷകനായായിരുന്നു യു.പി കേഡർ ഓഫിസർ ആയ അഭിഷേക് സിങ്ങിനെ നിയമിച്ചത്. അഹമ്മദാബാദിലെ ബാപുനഗർ, അസർവ നിയോജക മണ്ഡലങ്ങളുടെ ചുമതലയായിരുന്നു ഏൽപിച്ചിരുന്നത്.

ഒബ്സർവർ എന്ന് ബോർഡ് വെച്ച ഔദ്യോഗിക കാറിൽ ചാരിനിൽക്കുന്നതിന്റെ ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചതിൽ ഒന്ന്. സായുധധാരിയായ സുരക്ഷ ഉദ്യോഗസ്ഥനും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പമുള്ള ചിത്രമായിരുന്നു രണ്ടാമത്തേത്. സമൂഹമാധ്യമങ്ങളിൽ സജീവമായ അഭിഷേക് തന്നെ പബ്ലിക് സർവന്റ്, നടൻ, സോഷ്യൽ എൻട്രപ്രണർ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. സമാനരീതിയിലുള്ള നിരവധി ഫോട്ടോകൾ ട്വിറ്ററിലും പങ്കുവെച്ചിട്ടുണ്ട്.

പബ്ലിസിറ്റിക്കു വേണ്ടിയാണ് അഭിഷേക് സിങ് ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചതെന്നും സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചിരുന്നു. ഇൻസ്റ്റ പോസ്റ്റിനെ തുടർന്ന് ഉടൻ തന്നെ ഐ.എ.എസ് ഓഫിസറെ ചുമതലകളിൽ നീക്കി ഉത്തരവിടുകയായിരുന്നു. സിങ്ങിന് പകരം ഐ.എ.എസ് ഉദ്യോഗസ്ഥനായ കൃഷ്ണൻ ബാജ്പേയ് ക്ക് ആണ് ചുമതല നൽകിയത്. ഡിസംബർ ഒന്നിനും അഞ്ചിനുമാണ് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിന് വോട്ടെണ്ണും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujarat electionAbhishek Singh IAS
News Summary - "Not A Stunt": Bureaucrat Sacked From Gujarat Poll Duty Over Insta Post
Next Story