എല്ലാവർക്കും ഭയം; ജമ്മുവിൽ വാടക വീട് ലഭിക്കാതെ ദീപിക
text_fieldsശ്രീനഗർ: ‘ഞങ്ങൾക്ക് പ്രശ്നങ്ങൾ നേരിടാനാവില്ല; അതിനാൽ നിങ്ങൾക്ക് വീട് നൽകാനാ വില്ല’. ജമ്മുവിൽ വാടക വീട് കണ്ട് ഇഷ്ടപ്പെട്ട് വീണ്ടും എത്തുേമ്പാൾ എല്ലാവരും ദീപി ക സിങ് രജാവത്തിനോട് ഇതാണ് പറയുന്നത്. കഠ്വ പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത ് കൊലപ്പെടുത്തിയ കേസിൽ കോടതിയിൽ ഹാജരായതോടെയാണ് ഇൗ അഭിഭാഷകയുടെ ജീവിതം കീ ഴ്മേൽ മറിഞ്ഞത്.
ദീപികക്കെതിരെ വധഭീഷണി ഉയരുകയും സമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ പ്രചരിക്കുകയും ചെയ്തു. ഇതേതുടർന്ന് അന്നത്തെ ജമ്മു-കശ്മീർ മുഖ്യമന്ത്രി മഹബൂബ മുഫ്തിയുടെ വാക്കാലുള്ള ഉത്തരവിനെ തുടർന്നാണ് ഗാന്ധിനഗറിൽ ദീപികക്കും ആറു വയസ്സുകാരിയായ മകൾക്കും സർക്കാർ ക്വാർേട്ടഴ്സിൽ താമസിക്കാൻ സൗകര്യം നൽകിയത്.
എന്നാൽ, ഇവരെ കേസിൽ ഹാജരാകുന്നതിൽ നിന്ന് പെൺകുട്ടിയുടെ കുടുംബം ഒഴിവാക്കിയ വാർത്ത വന്നതോടെയാണ് വസതി ഒഴിയാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്. പെൺകുട്ടിയുടെ കേസ് ദേശീയ ശ്രദ്ധയിൽ എത്തിക്കുന്നതിൽ ദീപിക നിർണായക പങ്കുവഹിച്ചിരുന്നു.
സംസ്ഥാനത്ത് ഗവർണർ ഭരണം ഏർപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സർക്കാർ താമസ സൗകര്യം നൽകാൻ തീരുമാനിച്ചതിെൻറ ഉത്തരവ് കാണണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. തനിക്കും മകൾക്കും സുരക്ഷാ ഭീഷണിയുള്ളതിനാലാണ് ഇവിടെ താമസിക്കാനെത്തിയതെന്ന് ദീപിക പറഞ്ഞു.
ഇവർക്കും മകൾക്കും മൂന്നു സുരക്ഷ ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. എന്നാൽ, കുറച്ചു മുമ്പ് മകളുടെ സുരക്ഷ ഉദ്യോഗസ്ഥനെ മറ്റൊരു ഡ്യൂട്ടിക്ക് നിയോഗിച്ചു. മകൾക്ക് സുരക്ഷ ആവശ്യമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.