ചന്ദ്രബാബു നായിഡുവിനെ പോലെ കേന്ദ്രത്തെ ഭയക്കുന്നില്ല: പവൻ കല്ല്യാൺ
text_fieldsന്യൂഡൽഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി വിഷയത്തിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെയും കേന്ദ്രസർക്കാറിനെതിരെയും ആഞ്ഞടിച്ച് തെലുങ്കു നടനും ജനസേന നേതാവുമായ പവൻ കല്ല്യാൺ. സംസ്ഥാനത്തിന് പ്രത്യേക പദവി എന്ന ആവശ്യം നേടുന്നതിൽ ചന്ദ്രബാബു നായിഡു പരാജയപ്പെട്ടു. നായിഡുവിനെയും ജഗൻ മോഹൻ റെഡ്ഢിയെയും പോലെ താൻ കേന്ദ്രസർക്കാറിനെ ഭയക്കുന്നില്ലെന്നും പവൻ പറഞ്ഞു.
സംസ്ഥാനത്തിന് പ്രത്യേക പദവിക്കുവേണ്ടി അനിശ്ചിതകാല നിരാഹാര സമരത്തിനും തയാറാണെന്നും പവൻ കല്ല്യാൺ പറഞ്ഞു. ഗുണ്ടൂരിൽ ജനസേവ പാർട്ടിയുടെ നാലാം വാർഷിക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചന്ദ്രബാബു നായിഡുവിെൻറ മകൻ ലോകേഷിന് മണല്‍ മാഫിയയുമായി ബന്ധമുണ്ടെന്നും പവന്‍ കല്യാൺ ആരോപിച്ചു. ചന്ദ്രബാബു നായിഡുവിന് സര്‍ക്കാരിലും പാര്‍ട്ടിയിലുമുള്ള നിയന്ത്രണം നഷ്ടമായിരിക്കുന്നു. കേന്ദ്ര ഭരണത്തിലുള്ള ബി.ജെ.പി സര്‍ക്കാരില്‍ മിക്കനേതാക്കളും അഴിമതിക്കാരാണെന്നത് ദുഃഖിപ്പിക്കുന്നു. പരസ്യമായി പിടിച്ച് പറിക്കുകയും അഴിമതി നടത്തുകയും ചെയ്യുന്ന ബി.ജെ.പിയേയും ടി.ഡി.പിയേയും 2019-ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങൾ എങ്ങനെ പിന്തുണക്കും. 2014-ലേത് പോലെ എളുപ്പാമികില്ല വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും പവൻ കല്ല്യാൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.