തമിഴ്‌നാട്ടില്‍ കണ്ടെത്തിയത് ദിനോസറിന്റെ മുട്ടകളല്ലെന്ന്
text_fieldsചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ച ദൃശ്യങ്ങളിലൊന്നായിരുന്നു തമിഴ്‌നാട്ടില്‍ ദിനോസറിന്റെ മുട്ടകള്‍ കണ്ടെത്തിയെന്നത്. പേരമ്പലൂര്‍ ജില്ലയില്‍ ഇത്തരത്തില്‍ മുട്ടകളെന്ന് തോന്നിക്കുന്ന വസ്തു കണ്ടെത്തിയെന്നായിരുന്നു പ്രചരണം.
വാര്‍ത്ത അറിഞ്ഞ് ഭൗമശാസ്ത്ര വിദഗ്ധരും പുരാവസ്തു ഗവേഷകരുമെല്ലാം സ്ഥലത്തെത്തി. പരിശോധനയില്‍ സംഗതി അമോണൈറ്റ് അവശിഷ്ടങ്ങളാണെന്ന് തെളിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പരിശോധനക്കായി വിദഗ്ധര്‍ ഇവയെല്ലാം ശേഖരിച്ചിട്ടുണ്ട്.
416 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡെവോണിയന്‍ കാലഘട്ടത്തില്‍ ഭൂമിയിലെ ഏറ്റവും വൈവിധ്യപൂര്‍ണമായ ജന്തുക്കളിലൊന്നായിരുന്നു സമുദ്ര ജീവിയായിരുന്ന അമോണൈറ്റുകള്‍.
2009ലും ഇതേ മേഖലയില്‍നിന്ന് സമാന രീതിയില്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.