രാമനവമി ഘോഷയാത്രകളും ഇഫ്താർ വിരുന്നുകളും നടക്കുന്നു; യു.പിയിൽ ഒരു പ്രശ്നവുമില്ലെന്ന് യോഗി ആദിത്യനാഥ്
text_fieldsലഖ്നോ: രാമനവമി ഘോഷയാത്രക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‍ലിംകൾക്കെതിരെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ യു.പിയിൽ ഇത്തരം സംഭവങ്ങളുണ്ടായിട്ടില്ലെന്ന അവകാശവാദവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതുവരെ യു.പിയിൽ സംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ല. രാമനവമി ആഘോഷവും റമദാൻ വ്രതാരംഭവും യു.പിയിൽ ഒരുമിച്ച് നടക്കുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
രാമനവമി ആഘോഷം യു.പിയിൽ നടന്നു. 800ഓളം ഘോഷയാത്രകളാണ് ഇതിന്റെ ഭാഗമായി നടന്നത്. ഇതിനൊപ്പം റമദാന്റെ ഭാഗമായുള്ള ഇഫ്താർ വിരുന്നുകളും ഉണ്ടായി. പക്ഷേ ഒരു പ്രശ്നം പോലും ഉണ്ടായില്ല. കലാപങ്ങളുടെ കാലം മറന്നേക്കുവെന്നും യോഗി പറഞ്ഞു.
ഇതാണ് പുതിയ യു.പിയുടെ അടയാളം. യു.പിയുടെ പുതിയ വികസന അജണ്ടയാണിത്. ഇവിടെ കലാപത്തിനോ നിയമലംഘനത്തിനോ ഗുണ്ടരാജിനോ സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. നേരത്തെ ഗുജറാത്ത്, മധ്യപ്രദേശ്, ഝാർഖണ്ഡ്, പശ്ചിമബംഗാൾ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ രാമനവമി ആഘോഷങ്ങൾക്കിടെ മുസ്‍ലിംകൾക്കെതിരെ വ്യാപകമായ ആക്രമണം നടന്നിരുന്നു. രണ്ട് പേർ ആക്രമണങ്ങളിൽ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.