Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഞാൻ എവിടെയും പോകില്ല;...

ഞാൻ എവിടെയും പോകില്ല; ശിവസേന-ബി.ജെ.പി സഖ്യ അഭ്യൂഹങ്ങൾ തള്ളി ഉദ്ധവ്​ താക്കറെ

text_fields
bookmark_border
ഞാൻ എവിടെയും പോകില്ല; ശിവസേന-ബി.ജെ.പി സഖ്യ അഭ്യൂഹങ്ങൾ തള്ളി ഉദ്ധവ്​ താക്കറെ
cancel

ന്യൂഡൽഹി: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. താൻ എവി​ടേയും പോകില്ലെന്നും സഖ്യത്തിൽ തുടരുമെന്ന്​ താക്കറെ പറഞ്ഞു.

ഞാൻ അജിത്​ പവാറിനും ബാലസാഹേബ്​ തൊറാട്ടിനും ഒപ്പമാണ്​ ഇരിക്കുന്നത്​. താൻ എവിടെയും പോകാൻ ഉദ്ദേശിക്കുന്നില്ല. വാർത്ത സമ്മേളനത്തിന്​ ശേഷം താൻ ബി.ജെ.പിയുമായാണ്​ ചർച്ചക്ക്​ പോകുന്നതെന്നും തമാശയായി ഉദ്ധവ്​ താക്കറെ പറഞ്ഞു.നേരത്തെ ശിവസേന-ബി.ജെ.പി ബന്ധത്തെ കുറിച്ച്​ സഞ്​ജയ്​ റാവത്ത്​ പ്രസ്​താവന നടത്തിയിരുന്നു. ശിവസേന-ബി.ജെ.പി ബന്ധം ആമിർ ഖാൻ-കിരൺ റാവു ബന്ധം പോലെയാണെന്നായിരുന്നു റാവത്തിന്‍റെ പരാമർശം.

തങ്ങൾ ഇന്ത്യയേയും പാകിസ്​താനേയും പോലെയല്ല. ബന്ധം വേർപ്പെടുത്തിയെങ്കിലും ഇരു പാർട്ടികളും തമ്മിലുള്ള സൗഹാർദം തുടരുമെന്നായിരുന്നു റാവത്ത്​ വ്യക്​തമാക്കിയത്​. ശിവസേന ശത്രുവല്ലെന്ന്​ ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസും പറഞ്ഞിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ ഉദ്ധവ്​ താക്കറെയുടെ വിശദീകരണം പുറത്ത്​ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uddhav Thackeray
News Summary - "Not Going Anywhere": Uddhav Thackeray Trashes Talks Of Patch-Up With BJP
Next Story