ചിദംബരത്തിന്‍റെ അറസ്റ്റിൽ കേന്ദ്ര സർക്കാറിനോ ബി.ജെ.പിക്കോ പങ്കില്ല -ആഭ്യന്തര സഹമന്ത്രി
text_fieldsന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തിന്‍റെ അറസ്റ്റിൽ കേന്ദ്ര സർക്കാറിനോ ബി.ജെ.പിക്കോ പങ്കില്ലെന്ന് കേ ന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡ്ഡി. നിയമം നിയമത്തിന്‍റെ വഴിക്ക് പോവുകയാണ്. കോടതിയാണ് തീരുമാനമെടുത്തത്. ബ ി.ജെ.പിക്കോ കേന്ദ്ര സർക്കാറിനോ ചിദംബരത്തിന്‍റെ അറസ്റ്റിൽ പങ്കില്ല. അഴിമതി കാട്ടിയവരെ എന്തുചെയ്യണമെന്ന് കോടതിയാണ് തീരുമാനിക്കുന്നതെന്നും കിഷൻ റെഡ്ഡി പറഞ്ഞു.
നേരത്തെ, ബി.ജെ.പി രാഷ്ട്രീയ പകപോക്കൽ നടപ്പാക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഐ.എന്‍.എക്‌സ് മീഡിയ കേസിന്‍റെ എഫ്.ഐ.ആറില്‍ ചിദംബരം ചെയ്ത തെറ്റെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഇന്നേവരെ കേസിൽ ചിദംബരത്തിന് കുറ്റപത്രം നൽകിയിട്ടില്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോഴത്തെ അറസ്റ്റെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.