'പാർലമെൻറിെൻറ പ്രൗഢി നിലനിൽക്കുന്നത് ചോദ്യോത്തര വേളയിൽ; സർക്കാറിെൻറ ദുർവൃത്തി ചൂണ്ടിക്കാണിക്കാൻ ചോദ്യം ചോദിച്ചേ പറ്റൂ'- അസദുദ്ദീൻ ഉവൈസി
text_fieldsഹൈദരാബാദ്: വരാൻ പോകുന്ന പാർലെൻറ് സമ്മേളനത്തിൽ ചോദ്യോത്തര വേള അനുവദിക്കില്ലെന്ന സർക്കാർ നിലപാട് അംഗീകരിക്കാനാവില്ലെന്ന് എ.ഐ.എം.ഐ.എ നേതാവ് അസദുദ്ദീൻ ഉവൈസി എം.പി.
ഭരണഘടന അടിസ്ഥാനങ്ങൾക്ക് വിരുദ്ധമാണ് തീരുമാനമെന്നും ഭരണഘടന അനുവദിക്കുന്ന അധികാര വികേന്ദ്രീകരണത്തിനെതിരാണ് നടപടിയെന്നും ഉവൈസി പറഞ്ഞു.
'' ലോകസഭ സ്പീക്കർ ഓം ബിർളാജിക്ക് ഈ വിഷയത്തിൽ ഞാൻ കത്തെഴുതിയിട്ടുണ്ട്. പാർലമെൻറ് സർക്കാറിെൻറ ദുർവൃത്തിയും നിഷ്ക്രിയത്വവും തുറന്നു കാണിക്കാനും കണക്കുപറയിക്കാനുമുള്ളതാണ്. പാർലമെൻറിെൻറ പ്രൗഢിതന്നെ നിലനിർക്കുന്നത് ചോദ്യോത്തര വേളയിലാണ്. അംഗങ്ങൾ ചോദ്യം ചോദിക്കുേമ്പാൾ സർക്കാർ ഉത്തരം പറഞ്ഞേ പറ്റൂ''- ഉവൈസി പറഞ്ഞു.
നേരത്തെ, പാർലമെന്‍റ് വർഷകാല സമ്മേളനത്തിൽ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കുന്ന കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ രംഗത്തെത്തിയിരുന്നു.
ഭരിക്കുന്ന സർക്കാറിനോട് ചോദ്യം ചോദിക്കുക എന്നത് പാർലമെന്‍റ് ജനാധിപത്യത്തിന്‍റെ ജീവവായു ആണെന്ന് ശശി തരൂർ എം.പി പ്രതികരിച്ചു. പാർലമെന്‍റിനെ ഒരു വാർത്താകുറിപ്പിലൂടെ കേന്ദ്രസർക്കാർ ചെറുതാക്കി കാട്ടുന്നു. സർക്കാറിന് ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച്, മറ്റുള്ളവരെ റബർ സ്റ്റാമ്പ് ആക്കി സർക്കാറിന് ആവശ്യമുള്ളത് പാസാക്കി എടുക്കുകയാണ് ചെയ്യുന്നത്. ആരോടും ഉത്തരവാദിത്തമില്ലാത്ത നടപടികളാണിതെന്നും തരൂർ വ്യക്തമാക്കി.
ചോദ്യോത്തരവേള വേണ്ടെന്നു വച്ചതിനെ കോൺഗ്രസ് ശക്തമായി എതിർക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഡെറക് ഒബ്രയൻ, ഡി.എം.കെ നേതാവ് കനിമൊഴി തുടങ്ങിയവരും തീരുമാനത്തിനെതിരെ രംഗത്തുവന്നു.
സെപ്തംബർ 14ന് മുതൽ ഒക്ടോബർ 1 വരെയുള്ള പാർലമെന്‍റ് വര്‍ഷകാല സമ്മേളനത്തിൽ ചോദ്യോത്തരവേള ഉണ്ടാവില്ലെന്ന് വാർത്താകുറിപ്പിലൂടെയാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചോദ്യോത്തരവേള വേണ്ടെന്നുവെക്കാൻ തീരുമാനിച്ചെന്ന വാർത്താകുറിപ്പ് രാജ്യസഭാ സെക്രട്ടറിയേറ്റാണ് പുറത്തിറക്കിയത്. അതേസമയം, ശൂന്യവേള അടക്കം മറ്റ് സഭാ നടപടികൾ സാധാരണ നിലയിൽ നടക്കും.
രാവിലെ 9 മുതൽ 1 വരെയും ഉച്ചയ്ക്കു 3 മുതൽ 7 വരെയുമാണു സമയം. 14ന് ലോക്സഭ രാവിലത്തെ സെഷനിൽ നടക്കും. വൈകിട്ട് രാജ്യസഭയും. തുടർന്നുള്ള ദിവസങ്ങളിൽ രാജ്യസഭ രാവിലെയും ലോക്സഭ ഉച്ചയ്ക്കു ശേഷവുമായിരിക്കും. പങ്കെടുക്കുന്നവർ 72 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പാക്കിയിരിക്കണം. ഗാലറികളിൽ പോളികാർബണേറ്റ് പാളികളുപയോഗിച്ച് കൺസോളുകൾ സ്ഥാപിക്കും. വലിയ ഡിസ്പ്ലേ സ്ക്രീനുകളും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.