മുസ്ലിംകളെ കൂടി ഉൾക്കൊള്ളുന്നതാണ് ഹിന്ദുത്വം- മോഹൻ ഭാഗവത്
text_fieldsന്യൂഡൽഹി: മുസ്ലിംകളെ കൂടി ഉൾക്കൊള്ളുന്നതാണ് യഥാർഥ ഹിന്ദുത്വമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. ഹിന്ദുരാഷ്ട്രത്തിൽ മുസ്ലിംകൾക്ക് ഇടമില്ല എന്നല്ല അർഥം. അവർ കൂടി ചേരുേമ്പാൾ മാത്രമേ അത്തരമൊന്ന് പൂർണമാവു എന്ന് മോഹൻ ഭാഗവത് പറഞ്ഞു. ആർ.എസ്.എസ് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിനെ മുസ്ലിം ബ്രദർഹുഡുമായി താരത്മ്യം ചെയ്ത രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കും മോഹൻ ഭാഗവത് മറുപടി നൽകി. ആഗോളതലത്തിലുള്ള സാഹോദര്യമാണ് ആർ.എസ്.എസിെൻറ ലക്ഷ്യം. അതിൽ നാനാത്വത്തിൽ ഏകത്വം അടങ്ങിയിട്ടുണ്ട്. ഇതാണ് ഹിന്ദുത്വത്തിെൻറ പാരമ്പര്യം. ഇതിനെയാണ് ഹിന്ദുരാഷ്ട്രമെന്ന് വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെ ഒരുമിപ്പിക്കുകയാണ് ആർ.എസ്.എസിെൻറ ലക്ഷ്യം. രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുന്ന സമീപനമാണ് ആർ.എസ്.എസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പുകളിൽ ആർ.എസ്.എസ് മൽസരിക്കാറില്ല. ആർ.എസ്.എസ് നേതാക്കൻമാർക്ക് രാഷ്ട്രീയ പാർട്ടികളിലെ പദവികൾ വഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.