വോട്ട് ചോദിച്ചിട്ടില്ല, ചെയ്തകാര്യങ്ങളുടെ പരസ്യം മാത്രമാണ് നൽകിയത്; തെലങ്കാനയിലെ പത്രപരസ്യത്തിൽ കർണാടക സർക്കാർ
text_fieldsബെംഗളൂരു: തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയിലെ പത്രങ്ങളിൽ വന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പരസ്യങ്ങൾ ഒരു നിയമവും ലംഘിക്കുന്നില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വോട്ട് ചോദിച്ചിട്ടില്ലെന്നും ചെയ്തകാര്യങ്ങളുടെ പരസ്യം മാത്രമാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന്റെ കത്തിന് സർക്കാർ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കർണാടക സർക്കാർ നൽകിയ ഉറപ്പുകളൊന്നും നടപ്പാക്കിയിട്ടില്ലെന്ന പ്രതിപക്ഷ പാർട്ടികളുടെ അവകാശവാദങ്ങൾക്കിടയിൽ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടാൻ മാത്രമാണ് പരസ്യങ്ങളുടെ ലക്ഷ്യമെന്ന് ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"വോട്ട് ചോദിച്ചിട്ടില്ല. ഞങ്ങൾ ചെയ്ത കാര്യങ്ങൽ വിവിധ സംസ്ഥാനങ്ങളിൽ അവതരിപ്പിച്ചു. കർണാടകയിലായാലും തമിഴ്‌നാട്ടിലായാലും തെലങ്കാനയിലായാലും പത്ര വായനക്കാർക്ക് ഒരു പ്രശ്‌നവുമില്ല"- അദ്ദേഹം പറഞ്ഞു.
വോട്ട് ചോദിച്ചിട്ടുണ്ടെങ്കിൽ അത് ചോദ്യം ചെയ്യുന്നതിൽ കുഴപ്പമില്ലെന്നും എന്നാൽ മറ്റ് സർക്കാരുകളും ധാരാളം പരസ്യങ്ങൾ നൽകുന്നുനണ്ടെന്നും കർണാടക സർക്കാറിന്‍റെ പ്രവർത്തനങ്ങളാണ് പരസ്യങ്ങളിൽ ഉണ്ടായിരുന്നതെന്നും കോൺഗ്രസ് പാർട്ടിയെ ഉയർത്തിക്കാട്ടിയട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.