പ്രതിപക്ഷ നേതാവാകാൻ താൽപര്യമില്ല, പാർട്ടി പദവി ഏൽപ്പിക്കുക- അജിത് പവാർ
text_fieldsമുംബൈ: പാർട്ടി പദവി വഹിക്കാനാണ് താൽപര്യമെന്നും പ്രതിപക്ഷനേതാവായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മഹാരാഷ്ട്ര പ്രതിപക്ഷനേതാവും മുതിർന്ന എൻ.സി.പി നേതാവുമായ അജിത് പവാർ പറഞ്ഞു. മുംബൈയിൽ നടന്ന നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ 24ാം സ്ഥാപകദിന പരിപാടിയിലാണ് അജിത് പവാറിന്റെ തുറന്നുപറച്ചിൽ.
എം.എൽ.എമാരുടെ ആവശ്യപ്രകാരമാണ് പ്രതിപക്ഷനേതാവായി പ്രവർത്തിച്ചതെന്നും ഒരിക്കലും തുടരാൻ ആഗ്രഹിക്കുന്ന സ്ഥാനമല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഏൽപിക്കുന്ന ഏത് പദവിയും ഭംഗിയായി നീതി പൂർവമായി ചുമതല വഹിക്കാൻ കഴിയുമെന്നും, പാർട്ടി നേതൃത്വമാണ് ഇക്കാര്യത്തിൽ ഒരു തീരുമാനം പറയേണ്ടതെന്നും അജിത് പവാർ പറഞ്ഞു.
എം.വി.എ സർക്കാർ കാലത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ ശിവസേനയിലെ കലാപാനന്തരം സർക്കാർ വീണതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് പവാർ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.