ആം ആദ്മി പാർട്ടിയിലേക്കില്ല, അഭ്യൂഹങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി ഹാർദിക് പട്ടേൽ
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ആം ആദ്മി പാർട്ടിയിൽ ചേരുമെന്ന പ്രചാരണങ്ങൾ തള്ളി ഹാർദിക് പട്ടേൽ. അത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ബി.ജെ.പിയാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് ഗുജറാത്ത് ഘടകം വർക്കിങ് പ്രസിഡന്‍റാണ് നിലവിൽ ഹാർദിക് പട്ടേൽ. കഴിഞ്ഞ ദിവസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഗുജറാത്ത് സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹാർദിക എ.എ.പിയിൽ ചേരുന്നുവെന്ന വാർത്തകൾ പ്രചരിച്ചത്.
'ഞാൻ ആം ആദ്മി പാർട്ടിയിൽ ചേരുന്നതായി വിവിധ മാധ്യമങ്ങളിൽനിന്ന് പുറത്തുവരുന്ന വാർത്തകൾ കണ്ട് അതിശയപ്പെടുകയാണ്. അടുത്ത വർഷം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ഞാൻ എഎപിയുടെ മുഖമാകുമെന്നാണ് വാർത്തകളിൽ പറയുന്നത്. ഇത്തരം വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്.
കോൺഗ്രസ് പ്രവർത്തകർക്കിടയിലും പാട്ടിദാർ സമുദായത്തിലും ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ബി.ജെ.പിയുടെ നിർദേശപ്രകാരമാണ് മാധ്യമങ്ങൾ ഇത്തരം ദുരുപദിഷ്ടമായ വാർത്തകൾ പടച്ചുവിടുന്നത്.' ഹാർദിക് വാർത്താകുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.