Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിത്​ പ്രശ്​നങ്ങളിൽ...

ദലിത്​ പ്രശ്​നങ്ങളിൽ രാഹുലുമായി ചർച്ചയാവാം;  കോൺഗ്രസിലേക്കില്ലെന്ന്​ ജിഗ്​നേഷ്​ മേവാനി

text_fields
bookmark_border
Jignesh
cancel

അഹ്​മദാബാദ്​: ദലിത്​വിഷയങ്ങളിൽ കോൺഗ്രസ്​ വൈസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്താൻ തയാറാണെന്നും എന്നാൽ, കോൺഗ്രസ​ിലോ മറ്റേതെങ്കിലും പാർട്ടിയിലോ ചേരാൻ തൽക്കാലം ഉദ്ദേശ്യമില്ലെന്നും ഗുജറാത്തിലെ യുവ ദലിത്​നേതാവ്​ ജിഗ്​നേഷ്​ മേവാനി. ദലിത്​ ജനവിഭാഗത്തി​​െൻറ വിവിധ ആവശ്യങ്ങളിൽ പാർട്ടിയുടെ നിലപാട്​ അറിയാൻ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ഗുജറാത്ത്​ നിയമസഭതെരഞ്ഞെടുപ്പി​േലക്ക്​ പുതിയ വോട്ടർമാരെ സ്വാധീനിക്കാൻ കോൺ​ഗ്രസും ബി.ജെ.പിയും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നതിനിടെയാണ്​ മേവാനിയുടെ പ്രസ്​താവന. ഡിസംബർ ഒമ്പതിനും പതിനാലിനും രണ്ട്​ ഘട്ടങ്ങളിലായാണ്​ തെര​ഞ്ഞെടുപ്പ്​. ​

ഉനയിൽ ദലിതുകൾക്കുനേ​െരയുണ്ടായ അതിക്രമത്തി​​െൻറ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം ജിഗ്​നേഷ്​ മേവാനി നയിച്ച ദലിത്​ പ്രക്ഷോഭം ശ്രദ്ധേയമായിരുന്നു. അന്ന്​ മുന്നോട്ടുവെച്ച 17 ആവശ്യങ്ങളിൽ കോൺഗ്രസി​​െൻറ നിലപാട്​ അറിയാൻ രാഹുലുമായി ചർച്ചക്ക്​ താൻ തയാറായിരുന്നുവെന്ന്​ മേവാനി പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾക്കുമേൽ ചർച്ചക്ക്​ ബി.ജെ.പി സർക്കാർ ഇതുവരെ തയാറായിട്ടില്ല. അവരുടെ ദലിത്​ വിരുദ്ധത ഇതിൽതന്നെ വ്യക്​തമാണ്​. തങ്ങൾ ബി.ജെ.പിക്കെതിരെ നിലയുറപ്പിക്കുന്നതി​െൻറ കാരണവും അതാണ്​. എന്നാൽ, ഏതെങ്കിലും പാർട്ടിയിൽ ചേരുമെന്ന്​ പ്രതീക്ഷിക്കേണ്ടതില്ല. കോൺഗ്രസ്​ അധികാരത്തിൽ വരുകയാണെങ്കിൽ ദലിതുകൾക്കുവേണ്ടി എന്തുചെയ്യുമെന്ന്​ അറിയാൻ ആഗ്രഹമുണ്ടെന്നും മേവാനി കൂട്ടിച്ചേർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressjignesh mevanidalit issuesmalayalam newsRahul Gandhi
News Summary - Not joining Congress, but ready to talk to Rahul Gandhi on Dalit issues: Jignesh Mevani- India news
Next Story