Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ്​...

രാജീവ്​ ഗാന്ധിക്കെതിരായ മോദിയുടെ പരാമർശങ്ങൾ അനാവശ്യം - ബി.ജെ.പി നേതാവ്​

text_fields
bookmark_border
Sreenivasa-Prasad.
cancel

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധിക്കെതിരായ നരേന്ദ്രമോദിയു​െട പരാമർശങ്ങൾ അനാവശ്യമായിരുന്നെന്ന്​ കർണാടക ബി.​െജ.പി നേതാവ്​ ശ്രീനിവാസ പ്രസാദ്​.

എൽ.ടി.ടി.ഇ ആണ്​ രാജീവ്​ ഗാന്ധിയെ വധിച്ചത്​. അഴിമതി ആരോപണങ്ങളുട െ പേരിലല്ല അദ്ദേഹം കൊല്ലപ്പെട്ടത്​. ആരും അത്​ വിശ്വസിക്കില്ല. ഞാൻ പോലും വിശ്വസിക്കില്ല. മോദിജിയോട്​ ഒരുപാട്​ ബഹുമാനമുണ്ട്​. എന്നാൽ രാജീവ്​ ഗാന്ധിക്കെതിരെ പ്രസ്​താവന നടത്തേണ്ട ആവശ്യമുണ്ടായിരുന്നില്ല. -മുൻ എം.പി കൂടിയായ ശ്രീനിവാസ പ്രസാദ്​ പറഞ്ഞു.

വാജ്​പേയ്​ സർക്കാറിൽ മന്ത്രി സ്​ഥാനം വഹിച്ചിരുന്ന ശ്രീനിവാസ പ്രസാദ്​ പിന്നീട്​ കോൺഗ്രസിൽ ചേരുകയും 2017ൽ ബി.ജെ.പിയിലേക്ക്​ തിരിച്ചെത്തുകയുമായിരുന്നു.

രാജീവ്​ ഗാന്ധിയുടെ ജീവിതം അഴിമതിക്കാരിൽ ഒന്നാമൻ എന്നനിലയിലാണ്​ അവസാനിച്ചതെന്ന്​ കഴിഞ്ഞ ആ​ഴ്​ചയാണ്​ മോദി വിമർശിച്ചത്​. പ്രതിപക്ഷം രൂക്ഷ വിമർശന മുന്നയിച്ചതോടെ മോദിയും വിമർശനം കടുപ്പിച്ചു. കോൺഗ്രസിന്​ ധൈര്യമുണ്ടെങ്കിൽ ബോഫോഴ്​സിൽ പ്രതിയായ മുൻ പ്രധാനമന്ത്രിയുടെ പേരിൽ തെരഞ്ഞെടുപ്പിൽ പോരാടൂവെന്നായിരുന്നു വെല്ലുവിളി.

അതിനു മറുപടിയായി പ്രിയങ്ക ഗാന്ധി മറ്റൊരു വെല്ലുവിളിയും മുന്നോട്ടുവെച്ചു. ഡൽഹിയിലെ പെൺകുട്ടി നിങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്നു. നോട്ട്​ നിരോധനം, ജി.എസ്​.ടി, സ്​ത്രീ സുരക്ഷ, നിറവേറ്റപ്പെടാത്ത വാഗ്​ദാനങ്ങൾ എന്നിവയുടെ പേരിൽ അടുത്ത രണ്ട്​ ഘട്ടങ്ങളിൽ പോരാടൂ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP leaderrajeev gandhimalayalam newsSrinivasa PrasadLok Sabha Electon 2019
News Summary - "Not Necessary To Speak Against Rajiv Gandhi": BJP Leader's Retort To PM - India News
Next Story