പോപുലർ ഫ്രണ്ട് നിരോധനത്തെ എതിർത്തിട്ടില്ല -ദിഗ്വിജയ് സിങ്
text_fieldsഭോപാൽ: അമിത് ഷാ ആരോപിക്കുംപോലെ താൻ പോപുലർ ഫ്രണ്ട് നിരോധനത്തിന് എതിരായിരുന്നില്ലെന്നും എന്നാൽ, അവരുടെ രാഷ്ട്രീയ വിഭാഗത്തെ സഖ്യകക്ഷിയാക്കി കർണാടകയിൽ ബി.ജെ.പിയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)യുമായി ബന്ധപ്പെടുത്തിയുള്ള ആരോപണവും അദ്ദേഹം നിഷേധിച്ചു.
താൻ മുഖ്യമന്ത്രിയായിരിക്കെയാണ് മധ്യപ്രദേശിൽ സിമി നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ രാജ്ഗഢിൽനിന്ന് ഇത്തവണ ജനവിധി തേടുന്ന ദിഗ്വിജയ് സിങ്ങിനെതിരെ കഴിഞ്ഞദിവസം ഇതേ മണ്ഡലത്തിൽപെട്ട ഖിൽജിപുരിൽ നടന്ന റാലിയിലാണ് അമിത് ഷാ ആരോപണങ്ങളുന്നയിച്ചത്.
പോപുലർ ഫ്രണ്ട് നിരോധനത്തെയും പാർലമെന്റ് ആക്രമണ കേസ് പ്രതി അഫ്സൽ ഗുരുവിന്റെ വധശിക്ഷയെയും എതിർത്തുവെന്നും ‘കാവി ഭീകരത’ എന്ന് ഉപയോഗിച്ചുവെന്നുമായിരുന്നു ആരോപണം. എന്നാൽ, വേദിയിൽ തന്റെ പേര് 17 തവണ ഉപയോഗിച്ച ഷാ എട്ടു തവണ കള്ളം പറഞ്ഞതായും ദിഗ്വിജയ് സിങ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.