രാവണനെയല്ല; ഗുജറാത്തിലെ ഭുജിൽ കത്തിച്ചത് ഇ.ഡിയേയും സി.ബി.ഐയേയും
text_fieldsഅഹമ്മദാബാദ്: രാവണ പ്രതിമകൾ കത്തിച്ച് രാജ്യം നന്മക്ക് മേലുള്ള തിന്മയുടെ വിജയം ആഘോഷിക്കുമ്പോൾ വ്യത്യസ്ത പ്രതിഷേധവുമായി കോൺഗ്രസ്. കച്ച് ജില്ലാ കോൺഗ്രസ് നേതൃത്വം ഇ.ഡിയേയും സി.ബി.ഐയേയും പണപ്പെരുപ്പത്തേയുമാണ് പ്രതിഷേധത്തിന്റെ ഭാഗമായി കത്തിച്ചു കളഞ്ഞത്.
ഭുജിലെ ഹാമിസാർ കുളത്തിന് സമീപമാണ് കോൺഗ്രസ് പ്രതിഷേധമുണ്ടായത്. ഇ.ഡിയേയും സി.ബി.ഐയേയും പണപ്പെരുപ്പത്തേയും കോൺഗ്രസ് പ്രതീകാത്മകമായി കത്തിക്കുകയായിരുന്നു. ഗുജറാത്തിൽ ഈ വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെ.പിക്കെതിരായ പ്രതിഷേധം കോൺഗ്രസ് ശക്തമാക്കിയത്.
വിലക്കയറ്റം, പണപ്പെരുപ്പം, ആരോഗ്യരംഗത്തെ പിന്നാക്കാവസ്ഥ എന്നിവ ഉയർത്തിയാണ് കോൺഗ്രസ് പ്രതിഷേധം. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതും കോൺഗ്രസ് ഉയർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.