സോൻഭദ്ര കൂട്ടക്കുരുതി: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കണ്ട് പ്രിയങ്ക മടങ്ങി
text_fieldsമിർസാപൂർ/ലഖ്നോ: സോൻഭദ്ര കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങ ളെ കണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡൽഹിക്ക് മടങ്ങി. സോൻഭദ്രയിലേക് കുള്ള വഴിയിൽ യു.പി പൊലീസ് മിർസാപൂരിൽ കസ്റ്റഡിയിലെടുത്ത പ്രിയങ്കയെ അധികൃതർ ചു നാറിലെ െഗസ്റ്റ് ഹൗസിൽ താമസിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി െഗസ്റ്റ് ഹൗസിൽ കഴിഞ്ഞ അവർ അവിടെ വെച്ചാണ് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കണ്ടത്. ‘ഇപ്പോ ൾ ഞാൻ പോകുന്നു, വൈകാതെ തിരിച്ചുവരും’ എന്ന് ഉറപ്പുനൽകിയാണ് പ്രിയങ്ക മിർസാപൂർ വിട്ടത്.
തങ്ങളെ സന്ദർശിക്കാനെത്തിയ പ്രിയങ്കയെ പൊലീസ് തടങ്കലിലാക്കിയ വിവരമറിഞ്ഞ്, കൂട്ടക്കുരുതിക്കിരയായവരുടെ ബന്ധുക്കൾ അവരെ കാണാൻ െഗസ്റ്റ് ഹൗസിലെത്തുകയായിരുന്നു. കുടുംബാംഗങ്ങളുടെ ആവലാതികൾ കേൾക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്ത പ്രിയങ്ക, കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് കോൺഗ്രസ് 10 ലക്ഷം രൂപ വീതം നൽകുമെന്നും അറിയിച്ചു. ‘മരിച്ചവരുടെ ബന്ധുക്കളെ കാണുകയെന്ന ഉദ്ദേശ്യം പൂർത്തീകരിച്ചതോടെ ഞാൻ മടങ്ങുകയാണ്. വളരെപ്പെട്ടെന്നുതന്നെ ഞാൻ വീണ്ടുമെത്തും. രാഹുൽ ഗാന്ധിയുടെ നിർദേശമനുസരിച്ചാണ് ഞാൻ ഇവിടേക്ക് വന്നത്’ -രാവിലെ മിർസാപൂരിൽനിന്ന് മടങ്ങവേ, പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സോൻഭദ്രയിൽ തങ്ങളുടെ ഭൂമിയിൽനിന്ന് കുടിയിറങ്ങാൻ കൂട്ടാക്കാതിരുന്ന ആദിവാസി കുടുംബങ്ങളിലെ 10 പേരെ ഗ്രാമമുഖ്യെൻറ നേതൃത്വത്തിൽ വെടിവെച്ചുകൊല്ലുകയായിരുന്നു. സംഭവത്തിൽ 28 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വെള്ളിയാഴ്ച രാവിലെ വാരാണസിയിലെ ആശുപത്രിയിൽ സന്ദർശിച്ചശേഷം സോൻഭദ്രയിലേക്ക് യാത്രതിരിച്ച പ്രിയങ്കയെ നിരോധനാജ്ഞ ചൂണ്ടിക്കാട്ടിയാണ് മിർസാപൂരിൽ തടഞ്ഞത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ കസ്റ്റഡിയിലെടുത്ത് ഗസ്റ്റ്ഹൗസിലേക്ക് മാറ്റുകയായിരുന്നു. അവിടെയും കുത്തിയിരിപ്പുസമരം തുടർന്ന അവർ, മരിച്ചവരുടെ ബന്ധുക്കളെ കണ്ട് സംസാരിക്കാതെ പിന്മാറില്ലെന്ന് പ്രഖ്യാപിച്ചു. പ്രിയങ്കയെയും അനുയായികളെയും ഒഴിവാക്കാൻ െഗസ്റ്റ് ഹൗസിലെ വൈദ്യുതി രാത്രിയിൽ വിച്ഛേദിക്കപ്പെട്ടെങ്കിലും തീരുമാനത്തിൽ അവർ ഉറച്ചുനിന്നു.
ശനിയാഴ്ച രാവിലെയോടെ മരിച്ചവരുടെ ബന്ധുക്കൾ പ്രിയങ്കയെ കാണാെനത്തിയപ്പോൾ അധികൃതർ കൂടിക്കാഴ്ച അനുവദിക്കുകയായിരുന്നു. സോൻഭദ്ര കൂട്ടക്കൊലക്ക് ഉത്തരവാദി യോഗി സർക്കാറാണെന്ന് പറഞ്ഞ പ്രിയങ്ക, മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷംവീതം നഷ്ടപരിഹാരം നൽകുക, അതിവേഗ കോടതിയിൽ കേസ് വിചാരണ നടത്തുക, ആദിവാസികളുടെ ഭൂമിക്ക് പട്ടയം നൽകുക, കുടുംബങ്ങൾക്ക് സുരക്ഷ ഉറപ്പുവരുത്തുക, ഭൂമി തർക്കത്തിെൻറ പേരിൽ ഗ്രാമീണർക്കെതിരെയെടുത്ത കള്ളക്കേസുകൾ റദ്ദാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. അതിനിെട, ശനിയാഴ്ച സോൻഭദ്ര സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് സംഘത്തെ വാരാണസി വിമാനത്താവളത്തിൽ തടഞ്ഞു.
കൂട്ടക്കുരുതിക്ക് നേതൃത്വം നൽകിയ ഉബ്ബ ഗ്രാമമുഖ്യൻ യോഗ്യ ദത്തിെൻറ അടുത്തബന്ധു കോമളിനെ വാരാണസിയിൽ അറസ്റ്റ് ചെയ്തു. േകസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി.
തെറ്റ് ചെയ്യാത്തതിനാൽ ജാമ്യ നടപടികൾ സ്വീകരിക്കാൻ തയാറല്ലെന്നും ഉപാധികളില്ലാതെ വിട്ടയക്കണമെന്നുമുള്ള പ്രിയങ്കയുടെ ആവശ്യം അധികൃതർക്ക് അംഗീകരിക്കേണ്ടിവന്നു. അതേസമയം, സോൻഭദ്രയുടെ പേരിൽ പ്രിയങ്ക മുതലക്കണ്ണീരൊഴുക്കുകയാണെന്ന് യു.പി ബിജെ.പി അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.