മതേതര വോട്ടുകൾ ഭിന്നിപ്പിക്കരുത്: സി.പി.എം കേന്ദ്ര നേതൃത്വത്തോട് വി.എസ്
text_fieldsന്യൂഡൽഹി: മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്ന നിലപാട് സി.പി.എം സ്വീകരിക്കരുതെന്ന് മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ കേന്ദ്ര കമ്മിറ്റിയിൽ. പക്ഷേ, അത് കോൺഗ്രസുമായി സഖ്യമുണ്ടാക്കലോ സീറ്റ് പങ്കുെവക്കലോ അല്ലെന്നും വ്യക്തമാക്കി. വർഗീയതയാണ് മുഖ്യശത്രുവെന്നും അതിനെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങളെക്കുറിച്ച് സി.പി.എമ്മിെൻറ രാഷ്ട്രീയ പ്രമേയത്തിലും അടവുനയത്തിലും വ്യക്തത ഉണ്ടാവണമെന്നും 22ാം പാർട്ടി കോൺഗ്രസിെൻറ കരട് രാഷ്്ട്രീയ പ്രമേയത്തിെൻറ രൂപരേഖാ ചർച്ചയിൽ അദ്ദേഹം നേതൃത്വത്തെ ഒാർമിപ്പിച്ചു.
പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ താൻ, ഇൗ പാർട്ടി ഇന്ത്യയിൽ വളരുകയും ശക്തമായി മുന്നോട്ടുപോകുകയും ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ വി.എസ് നിലവിലെ രാഷ്്ട്രീയ സാഹചര്യത്തിൽ വർഗീയതയാണ് മുഖ്യ ആപത്തെന്ന് അടിവരയിട്ട് പറയണമെന്ന് ആവശ്യപ്പെട്ടു.
ശത്രു നമ്മുടേതല്ല, രാഷ്ട്രത്തിേൻറതെന്നാണ് നാം തൽക്കാലം കാണേണ്ടത്. അതിനെ എതിർക്കാൻ മതേതരശക്തികളെ കൂട്ടണം. കോൺഗ്രസിനെ കൂട്ടണമെങ്കിൽ അതു വേണം. അതിനർഥം കോൺഗ്രസുമായി സഖ്യമോ സീറ്റ് പങ്കുവെക്കലോ വേണമെന്നല്ല. കോൺഗ്രസിെൻറ തെറ്റായ സമീപനങ്ങളെ എതിർക്കണം. പക്ഷേ, സി.പി.എം രാഷ്ട്രീയമായും സംഘടനാപരമായും ദുർബലമായ സംസ്ഥാനങ്ങളിൽ മതേതര വോട്ടുകൾ ഭിന്നിപ്പിക്കുന്ന നിലപാട് പാർട്ടി സ്വീകരിക്കാൻ പാടില്ല. എന്നാൽ, സി.പി.എം ശക്തമായ സംസ്ഥാനങ്ങളിൽ കോൺഗ്രസിനെ എതിരിടുകയും വേണം.
മതേതര ബദലിന് സി.പി.എം മാതൃകയാവണം. മറ്റ് പാർട്ടികളുമായി ഇൗ ലക്ഷ്യത്തിന് സഹകരിക്കുേമ്പാഴും സി.പി.എം വ്യതിരിക്തമാണെന്ന് ബോധ്യപ്പെടുത്തണം.
അതിന് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നയവ്യതിയാനങ്ങൾ സംഭവിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവണം -പത്ത് മിനിറ്റോളം നീണ്ട തെൻറ പ്രസംഗത്തിൽ വി.എസ് പറഞ്ഞു. മതേതര പാർട്ടികളുമായി സഹകരിക്കുക എന്നാൽ കോൺസ്രുമായി തെരഞ്ഞെടുപ്പ് സഖ്യമോ സീറ്റു പങ്കുവെക്കലോ അല്ലെന്ന് ശനിയാഴ്ച ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പറഞ്ഞിരുന്നു. ഇതിനോട് െഎക്യം പ്രഖ്യാപിക്കുന്ന നിലപാടാണ് വി.എസും കേന്ദ്ര കമ്മിറ്റിയിൽ കൈക്കൊണ്ടത്. കഴിഞ്ഞദിവസം തോമസ് െഎസക്കും സമാന നിലപാടാണ് കേന്ദ്രകമ്മിറ്റിയിൽ സ്വീകരിച്ചത്.
അതേസമയം, കേരളത്തിൽനിന്ന് ഞായറാഴ്ച സംസാരിച്ച നാല് നേതാക്കൾ പ്രകാശ് കാരാട്ട്പക്ഷ നിലപാട് ആവർത്തിച്ചു. കോൺഗ്രസുമായി ഒരു സഹകരണവും സാധ്യമാവില്ലെന്ന കേരള നേതൃത്വത്തിെൻറ നിലപാട് അവർ വിശദീകരിച്ചു.
അഴിമതിയും നവ ഉദാരവത്കരണ നയങ്ങളുമാണ് ദേശീയതലത്തിൽ കോൺഗ്രസിെൻറ തകർച്ചക്ക് കാരണമായത്. അതാണ് ബി.ജെ.പിയുടെ ഭൂരിപക്ഷ വർഗീയത അധികാരകേന്ദ്രങ്ങളിലെത്താൻ കാരണമായത്. വർഗീയതെക്കതിരായ പോരാട്ടം ഒറ്റതിരിഞ്ഞ് നടത്തേണ്ടതല്ല.
അതിനെ നവ ഉദാരവത്കരണ നയങ്ങൾക്ക് എതിരായ സമരത്തിനോട് േയാജിപ്പിക്കണമെന്നും കേരളത്തിൽനിന്ന് സംസാരിച്ചവരിൽ ചിലർ പറഞ്ഞു. അതേസമയം, രാജ്യത്ത് ദേശീയമായി വർഗീയതെക്കതിരായി ഉരുത്തിരിയുന്ന രാഷ്ട്രീയ മുന്നേറ്റേത്താട് മുഖംതിരിഞ്ഞു നിൽക്കുന്ന സമീപനം കൈക്കൊള്ളരുതെന്ന് ബംഗാളിൽനിന്ന് സംസാരിച്ച അംഗങ്ങൾ പറഞ്ഞു. ചരിത്രപരമായ വിഡ്ഢിത്തം ആവർത്തിക്കാതിരിക്കാനുള്ള വിവേകം നേതൃത്വം കാണിക്കണമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.