നോട്ട് നിരോധനം: വാർഷികമെത്തിയിട്ടും നോട്ട് പരിശോധന തുടർന്ന് ആർ.ബി.െഎ
text_fieldsന്യൂഡൽഹി: നോട്ടുനിരോധനത്തിെൻറ ഒന്നാം വാർഷികം അടുക്കുേമ്പാഴും റദ്ദാക്കിയ നോട്ടുകൾ പരിശോധിച്ചും എണ്ണിയും തീരാതെ റിസർവ് ബാങ്ക്. വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലാണ് നോട്ടുകള്‍ സൂക്ഷ്മവും സമഗ്രവുമായ പരിശോധനയിലൂടെ കടന്നുപോവുകയാണെന്ന് ആർ.ബി.െഎ അറിയിച്ചത്. സെപ്റ്റംബർ 30വരെ 1,134 കോടി എണ്ണം 500 രൂപയുടെയും 524.90 കോടി എണ്ണം 1000 രൂപയുടെയും നോട്ടുകൾ പരിശോധിച്ചുകഴിഞ്ഞു. ഇത് മൊത്തം 10.91 ലക്ഷം കോടി രൂപവരുമെന്നും ആർ.ബി.െഎ നൽകിയ മറുപടി പറയുന്നു.
നിരോധിച്ച നോട്ടുകള്‍ എണ്ണാന്‍ സൊഫിസ്റ്റിക്കേറ്റഡ് കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് േപ്രാസസിങ് (സി.വി.പി.എസ്) യന്ത്രങ്ങളാണ് ഉപയോഗിച്ചതെന്നും ആർ.ബി.ഐ നൽകിയ മറുപടിയിലുണ്ട്.
കഴിഞ്ഞ നവംബർ എട്ടിനാണ് 500, 1000 രൂപയുടെ നോട്ടുകൾ നിരോധിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. കോൺഗ്രസും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നവംബർ എട്ട് കരിദിനമായി ആചരിക്കുേമ്പാൾ ബി.ജെ.പി ഇൗ ദിവസം ‘കള്ളപ്പണ വിരുദ്ധദിന’മായി ആചരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
2017 ആഗസ്റ്റ് 30ന് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ നിരോധിച്ച 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക് പറഞ്ഞിരുന്നു. ആകെ 15.28 ലക്ഷം കോടി വരുമിത്. ഇതിൽ 10.91 ലക്ഷം കോടിയാണ് ഇപ്പോൾ പരിശോധിച്ചുതീർന്നത്.
ആകെയുള്ള 15.44 ലക്ഷം കോടി നിരോധിത നോട്ടിൽ 16,050 കോടി മാത്രമാണ് തിരിച്ചെത്താത്തതെന്നാണ് 2017 ജൂൺ 30ന് അവസാനിച്ച ബാങ്ക് വർഷത്തെ റിപ്പോർട്ടിൽ ആർ.ബി.െഎ പറഞ്ഞത്. 2016 നവംബർ എട്ടിലെ കണക്കുപ്രകാരം 500 രൂപയുടെ 1,716.5 കോടി എണ്ണം നോട്ടുകളും 1000 രൂപയുടെ 685.8 കോടി എണ്ണം നോട്ടുകളുമാണ് പ്രചാരത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.