അസാധുവില്‍ വ്യാജനില്ല; 2,000 രൂപയുടെ കള്ളനോട്ടുമായി എം.പി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് മുന്നില്‍
text_fieldsന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടു മുതല്‍ അസാധു നോട്ട് ബാങ്കില്‍ നിക്ഷേപിക്കാന്‍ നല്‍കിയ ഡിസംബര്‍ 30 വരെ ഒറ്റ കള്ളനോട്ടുപോലും പിടികൂടിയിട്ടില്ളെന്ന് ധനമന്ത്രാലയത്തിന്‍െറ റവന്യൂ വിഭാഗം പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയെ (പി.എ.സി) രേഖാമൂലം അറിയിച്ചു. റെയ്ഡില്‍ ആയിരക്കണക്കിന് കോടി രൂപയുടെ നോട്ടും സമ്പാദ്യവും പിടിച്ചെടുത്തെന്ന കഥ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും രേഖ വ്യക്തമാക്കി. ഈ കാലയളവില്‍ രാജ്യത്താകെ നടന്ന റെയ്ഡില്‍ അസാധുവും പുതിയ നോട്ടുമായി പിടിച്ചെടുത്തത് 474. 37 കോടി രൂപ മാത്രം.
അസാധു നോട്ടില്‍നിന്ന് വ്യാജന്‍ കണ്ടത്തൊന്‍ അന്വേഷണ ഏജന്‍സികള്‍ക്കോ ബാങ്കുകള്‍ക്കോ കഴിഞ്ഞില്ളെന്ന് സര്‍ക്കാര്‍ തുറന്നു സമ്മതിച്ചതിനിടെ, പി.എ.സി യോഗത്തില്‍ സമാജ്വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാള്‍ 2,000 രൂപയുടെ കള്ളനോട്ടുമായാണ് എത്തിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ വിളിച്ചുവരുത്തിയ പി.എ.സി യോഗത്തില്‍ കള്ളനോട്ട് അദ്ദേഹം ഗവര്‍ണര്‍ക്ക് കൈമാറി. പരിശോധനക്ക് വ്യാജനോട്ട് ഉര്‍ജിത് പട്ടേല്‍ കൊണ്ടുപോയി. സുരക്ഷാപരമായ സവിശേഷതകൊണ്ട് 2,000 രൂപയുടെ വ്യാജന്‍ അച്ചടിക്കാന്‍ കഴിയില്ളെന്നായിരുന്നു അധികൃതരുടെ അവകാശവാദം.
കള്ളപ്പണം, ഭീകരത, കള്ളനോട്ട്, കള്ളക്കടത്ത് എന്നിവ തടയുന്നതിനാണ് 500 രൂപ, 1000 രൂപ നോട്ടുകള്‍ ഒറ്റയടിക്ക് അസാധുവാക്കുന്നതെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം പൊളിക്കുന്നതാണ് റവന്യൂ വകുപ്പ് പി.എ.സിക്ക് നല്‍കിയ രേഖ. നോട്ട് അസാധുവാക്കിയശേഷമുള്ള 50 ദിവസത്തിനിടെ ഭീകരസംഘങ്ങള്‍, ആയുധക്കടത്തുകാര്‍ തുടങ്ങിയവരില്‍നിന്ന് എത്രത്തോളം കള്ളനോട്ട് പിടിച്ചുവെന്ന പൊതുചോദ്യത്തിനുള്ള മറുപടിയിലാണ് ഒറ്റ വ്യാജനും പിടിച്ചിട്ടില്ളെന്ന സര്‍ക്കാര്‍ വിശദീകരണം.
ജനുവരി നാലു വരെയുള്ള കണക്കുപ്രകാരം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ പിടിച്ചത് 112.29 കോടിയുടെ പുതിയ നോട്ടും 362.08 കോടിയുടെ അസാധു നോട്ടുമാണ്. ഇക്കൂട്ടത്തില്‍ ഭീകരരോ കള്ളക്കടത്തുകാരോ പെടുമോ എന്ന കാര്യം വ്യക്തമല്ളെന്നും കേന്ദ്ര പ്രത്യക്ഷനികുതി ബോര്‍ഡ് (സി.ബി.ഡി.ടി) നല്‍കിയ രേഖകള്‍ ഉദ്ധരിച്ച് റവന്യൂ വകുപ്പ് പി.എ.സിയെ അറിയിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍നിന്നുള്ള വേര്‍തിരിച്ച കണക്കും നല്‍കിയിട്ടുണ്ട്.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ പരിശോധനകളിലാകട്ടെ, മൂന്നു കോടിയുടെ പഴയ കറന്‍സിയും 1.7 കോടിയുടെ വിദേശ കറന്‍സിയുമാണ് പിടിച്ചത്. 36 ഹവാല ഇടപാട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍നിന്ന് കിട്ടിയത് ഒരു കോടിയുടെ അസാധു നോട്ടാണ്. ഇവിടങ്ങളില്‍നിന്ന് 20 ലക്ഷത്തിന്‍െറ പുതിയ നോട്ടും 50 ലക്ഷത്തിന്‍െറ വിദേശ നോട്ടും കിട്ടി. 18 പേരെ അറസ്റ്റു ചെയ്തെന്നും രേഖ വിശദീകരിച്ചു.
നോട്ട് അസാധുവാക്കിയശേഷമുള്ള 50 ദിവസങ്ങള്‍ക്കിടയില്‍ നടത്തിയ റെയ്ഡില്‍ 3185 കോടി രൂപയുടെ അവിഹിത സ്വത്ത് കണ്ടത്തെിയെന്ന വിവരം ആദായനികുതി വകുപ്പ് പുറത്തുവിട്ടിരുന്നു.15.44 ലക്ഷം കോടി രൂപയുടെ 500 രൂപ, 1000 രൂപ നോട്ടുകളാണ് നവംബര്‍ എട്ടിന് അസാധുവാക്കിയത്. ഏതാണ്ട് അത്രതന്നെ അസാധു നോട്ട് ബാങ്കുകളില്‍ തിരിച്ചത്തെിയെന്നാണ് അനൗദ്യോഗിക കണക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.