നോട്ടും ജി.എസ്.ടിയും ദുരന്തം -രാഹുൽ
text_fieldsന്യൂഡൽഹി: ഒരുവർഷം മുമ്പ് നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് അസാധുവാക്കൽ ഇന്ത്യക്ക് വലിയ ദുരന്തമായി മാറിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ജി.എസ്.ടി ധിറുതിപിടിച്ച് നടപ്പാക്കുകകൂടി ചെയ്തതോടെ സമ്പദ്വ്യവസ്ഥ തകർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ വിളിച്ച എ.െഎ.സി.സി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിനെത്തിയ രാഹുൽ ഗാന്ധി വാർത്തലേഖകരോട് സംസാരിക്കുകയായിരുന്നു.
നോട്ട് അസാധുവാക്കൽ, ജി.എസ്.ടി എന്നിവ വഴി രാജ്യം അനുഭവിക്കുന്ന വേദന പ്രധാനമന്ത്രിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് രാഹുൽ കൂട്ടിച്ചേർത്തു. ഒന്നിനുപിറകെ ഒന്നായി രണ്ടുപ്രഹരമാണ് മോദി നൽകിയത്. നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബർ എട്ടിന് ആഘോഷം സംഘടിപ്പിക്കുന്ന ബി.ജെ.പി, എന്താണ് ആഘോഷിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. നവംബർ എട്ട് നമുക്കെല്ലാം ദുഃഖദിനമാണ്. കോൺഗ്രസ് അന്ന് ദുഃഖദിനം ആചരിക്കും.
പരിഷ്കരണങ്ങൾ പിൻവലിക്കില്ലെന്നും എന്തുവിലകൊടുത്തും അതുമായി മുന്നോട്ടുപോകുമെന്നും കഴിഞ്ഞദിവസം നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് മറുപടിയാണ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ. സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ മാറ്റങ്ങൾ കൊണ്ടുവരുമെന്നും രാജ്യം നശിക്കാൻ അനുവദിക്കില്ലെന്നും മോദി പറഞ്ഞിരുന്നു. പങ്കെടുത്തിരുന്നു.
Rahul Gandhi launches attack over DeMonetisation; says November 8 is a sad day for the country pic.twitter.com/KmDewXVe4Z
— TIMES NOW (@TimesNow) October 30, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.