നോട്ട് നിരോധനം മണ്ടൻ തീരുമാനം, മുമ്പുള്ളതിനേക്കാൾ കൂടുതൽ നോട്ടുകൾ ലഭ്യം –ജയ്റാം രമേശ്
text_fieldsന്യൂഡൽഹി: നോട്ട് നിരോധനം ലോക സാമ്പത്തിക ചരിത്രത്തിലെ മണ്ടൻ തീരുമാനങ്ങളിലൊന്നാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ഇതിനൊപ്പം ചരക്കുസേവന നികുതി (ജി.എസ്.ടി) തിടുക്കവും കൂടിയായതോടെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ നടുവൊടിഞ്ഞതായും അദ്ദേഹം ട്വീറ്റിൽ ആരോപിച്ചു.
ഓരോ വർഷം പിന്നിടുേമ്പാഴും 2016 നവംബർ എട്ടിലെ നോട്ട് നിരോധനം കൂടുതൽ മണ്ടത്തമാണെന്ന് തെളിയുകയാണ്. ആദ്യം നമ്മളോട് പറഞ്ഞത്, നോട്ട് നിരോധനമെന്നാൽ പണരഹിത സമ്പദ്വ്യവസ്ഥയാണെന്നാണ്. എന്നാൽ, 'സർവജ്ഞാനി' പിന്നീട് പണരഹിതമല്ല, പണക്കുറവ് എന്ന് ട്രാക്ക് മാറ്റി. ഇപ്പോൾ നോട്ട് നിരോധനത്തിന് മുമ്പുള്ളതിനേക്കാൾ കൂടുതൽ നോട്ട് ഉപയോഗമായെന്നും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ഒളിയെമ്പയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.