നോട്ട് പിൻവലിക്കൽ: രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കലിനെ തുടർന്ന് കാശ്മീരിലെ വിഘടനവാദവും രാജ്യത്തെ ഹവാല ഇടപാടുകളും കുറഞ്ഞതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്. കാശ്മീരിലെ അക്രമസംഭവങ്ങളിൽ 60 ശതമാനത്തിെൻറയും ഹവാല ഇടപാടുകളിൽ 50 ശതമാനത്തിെൻറയും കുറവ് ഉണ്ടായതായാണ് റിപ്പോർട്ടിൽ പറയുന്നത്.
രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് വൻതോതിൽ പണം ലഭിക്കുന്നത് ഹവാല ഇടപാടുകളിലൂടെയാണ്. ഇതിൽ കൂടുതൽ പണവും കള്ളനോട്ടിെൻറ രൂപത്തിലാണെന്നും രാജ്യത്തെ അന്വേഷണ എജൻസികൾ പറയുന്നു. നോട്ട് പിൻവലിക്കലിനെ തുടർന്ന് ഹവാല ഇടപാടുകൾ വൻതോതിൽ കുറഞ്ഞു. ഹവാലയിലെ കൂടുതൽ ഇടപാടുകൾ നടക്കുന്നതും ഉയർന്ന മൂല്യമുള്ള കറൻസിയിലാണ്. ഇതിൽ 50 ശതമാനത്തിെൻറ കുറവ് ഉണ്ടായതായാണ് റിപ്പോർട്ട്.
നോട്ട് പിൻവലിക്കലിനെ തുടർന്ന് കശ്മീരിലെ ആക്രമസംഭവങ്ങളിൽ 60 ശതമാനത്തിെൻറ കുറവ് ഉണ്ടായതായും റിപ്പോർട്ടലുണ്ട്. ജാർഖണ്ഡിലും ഛത്തീസ്ഗഡിലുമുളള മാവോയിസ്റ്റ് പ്രവർത്തനങ്ങളെയും നോട്ട് പിൻവലിക്കൽ ബാധിച്ചു. അസാധുവാക്കിയ നോട്ടുകൾ മാറാനെത്തിയ മാവോയിസ്റ്റുകളെ പൊലീസ് പിടികൂടിയിരുന്നു. വടക്കുകിഴക്കൻ മേഖലയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കും നോട്ട്പിൻവലിക്കൽ തീരുമാനം ബാധിച്ചു എന്നാണ് സർക്കാറിെൻറ എജൻസികളുടെ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.