നോട്ട് നിരോധനം മോദി നിർമിത ദുരന്തമെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ചരക്കു സേവന നികുതി (ജി.എസ്.ടി.) എന്നത് നികുതി ഭീകരതയുടെ സുനാമിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. നോട്ട് നിരോധനം മോദി നിർമിച്ച ദുരന്തമാണ്. ജനങ്ങളെല്ലാം കള്ളന്മാരെന്നാണ് പ്രധാനമന്ത്രി കരുതുന്നതെന്നും രാഹുൽ പറഞ്ഞു.
കേന്ദ്രസർക്കാറിൽ രാജ്യത്തെ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. ജനങ്ങളുടെ വേദനകൾ മനസിലാക്കാൻ സർക്കാറിലെ ഒരാൾ പോലും തയാറാകുന്നില്ല. മൂന്നു വർഷത്തെ എൻ.ഡി.എ സർക്കാറിന്‍റെ ഭരണം കൊണ്ട് ഇന്ത്യയുടെ പ്രതീക്ഷകൾ നഷ്ടപ്പെട്ടു. താജ് മഹൽ ഇന്ത്യക്കാരാണ് നിർമിച്ചതെന്ന പ്രസ്താവന കേട്ട് ലോകം നമ്മളെ കളിയാക്കുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
മോദിക്ക് വിശാലമായ നെഞ്ചുണ്ട്, പക്ഷെ ഹൃദയം വളരെ ചെറുതാണ്. എല്ലാ പണവും കള്ളപ്പണമല്ലെന്നും എല്ലാ കറുപ്പും പണമല്ലെന്നും പ്രധാനമന്ത്രി മറന്നു പോയെന്നും രാഹുൽ പറഞ്ഞു.
രണ്ട് ആഘാതങ്ങളാണ് മോദിയും സർക്കാറും രാജ്യത്തിന്‍റെ സമ്പദ് ഘടനക്ക് ഏൽപിച്ചത്. ഒന്ന് നോട്ട് നിരോധനവും രണ്ട് ജി.എസ്.ടിയും. സ്റ്റാർട്ടപ്പ് ഇന്ത്യയെ എന്നത് സമ്പദ്ഘടനക്ക് നല്ലതാണ്. എന്നാൽ, അത് ഷട്ടപ്പ് ഇന്ത്യയായി മാറിയെന്നും രാഹുൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.