നോട്ട് നിരോധനം മോദി സൃഷ്ടിച്ച ദുരന്തം; ആഞ്ഞടിച്ച് കോൺഗ്രസ്
text_fieldsന്യൂഡൽഹി: 99.3 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയെന്ന റിപ്പോർട്ട് വന്നയുടൻ പ്രധാനമന്ത്രി മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്. മോദി സൃഷ്ടിച്ച ദുരന്തമാണ് നോട്ട് നിരോധനം എന്നതിെൻറ തെളിവാണ് ആർ.ബി.െഎ റിപ്പോർെട്ടന്ന് കോൺഗ്രസ് ആരോപിച്ചു. സമ്പദ്വ്യവസ്ഥക്ക് കനത്ത ആഘാതമാണ് നിരോധനം ഉണ്ടാക്കിയത്.
രാജ്യത്തോട് നുണകൾ പറഞ്ഞ മോദി ഇപ്പോഴെങ്കിലും മാപ്പുപറയണമെന്ന് കോൺഗ്രസ് വക്താവ് രൺന്ദീപ് സിങ് സുർജെവാല ആവശ്യപ്പെട്ടു. നിരോധിച്ച നോട്ടുകളിൽ െചറിയ തുകപോലും തിരിെച്ചത്തിയതോടെ സർക്കാറിെൻറ വാദങ്ങൾ പൂർണമായും പൊളിഞ്ഞതായി മുൻ ധനമന്ത്രി പി. ചിദംബരം പറഞ്ഞു.
മൂന്നു ലക്ഷം കോടി രൂപ തിരിച്ചെത്തില്ലെന്നും അത് സർക്കാറിന് നേട്ടമാകുമെന്നും പറഞ്ഞത് ആരാണെന്ന് ഒാർക്കണം. നോട്ട് നിരോധത്തിന് രാഷ്്ട്രം വലിയ വിലയാണ് നൽകേണ്ടി വന്നത്. സമ്പദ്വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാണുണ്ടായത്. ജി.ഡി.പി വളർച്ച 1.5 ശതമാനം നഷ്ടമായി. ഇതുകൊണ്ടു മാത്രം ഒരു വർഷം 2.25 ലക്ഷം േകാടി രൂപയാണ് നഷ്ടം -ചിദംബരം ട്വിറ്ററിൽ കുറിച്ചു.
100ലേറെ പേർക്ക് ജീവൻ നഷ്ടമായി. 15 കോടി ദിവസക്കൂലിക്കാർക്ക് ആഴ്ചകേളാളം തൊഴിൽ നഷ്ടമായി. ആയിരക്കണക്കിന് െചറുകിടവ്യവസായങ്ങൾ അടച്ചുപൂട്ടി. ലക്ഷക്കണക്കിന് തൊഴിൽ നഷ്ടമാണ് രാജ്യം അനുഭവിച്ചത് -അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.