നോട്ട് പിൻവലിക്കൽ മാപ്പർഹിക്കാത്ത തെറ്റ് – ആൻറണി
text_fieldsന്യൂഡൽഹി: നോട്ട് പിൻവലിക്കൽ രാജ്യം നേരിടുന്ന ദേശീയ ദുരന്തമാണ്. പ്രധാനമന്ത്രിയും ധനമന്ത്രിയും മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്തത്. തെറ്റ് തിരുത്തുന്നതു വരെ ജനം മാപ്പു നൽകില്ലെന്നും ആൻറണി പറഞ്ഞു. നോട്ടു പിൻവലിക്കൽ മൂലം സഹകരണ മേഖലയിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യെപ്പട്ട് ഡൽഹിയിലെ ജന്തര്‍ മന്തറില്‍ യു.ഡി.എഫ് നടത്തുന്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.കെ. ആൻറണി. സർക്കാർ തെറ്റ് തിരുത്തുന്നതു വരെ സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ വലിയൊരു മണ്ടത്തരം ചെയ്തെന്നും പിന്നീട് അതിൽ കിടന്ന് ഉരുളുകയാണെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. എ.ടി.എമ്മിൽ പണമില്ല. ബാങ്കുകളിൽ സംഘർഷം നടക്കുകയാണ്. നോട്ട് ക്ഷാമത്തെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികൾ പോലും സംസ്ഥാനം വിടുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
റേഷനരി വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക, കേരളത്തോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ വിഷയങ്ങളും ധർണയിൽ ഉന്നയിക്കുന്നുണ്ട്.
ഭക്ഷ്യ വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യമുന്നയിച്ച് ധര്‍ണക്ക് ശേഷം യു.ഡി.എഫ് സംഘം ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പസ്വാനുമായി കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.