നോട്ട് അസാധു: ആ മരണങ്ങളെ കുറിച്ച് കേന്ദ്രത്തിന് അറിയില്ല
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട ദുരിതങ്ങളിൽ രാജ്യത്ത് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന കാര്യം കേന്ദ്രസർക്കാറിന് അറിയില്ല. ഇൗ പ്രശ്നത്തിൽ മരണം നടന്നതായി ഒൗദ്യോഗിക റിപ്പോർട്ടില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി അർജുൻ റാം മേഘ്വാളാണ് ലോക്സഭയെ അറിയിച്ചത്. എത്ര പേർ മരിച്ചുവെന്നും ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയോ എന്നുമുള്ള സി.പി.എം അംഗം ജിതേന്ദ്ര ചൗധരി, ബി.ജെ.പി. അംഗം മനോജ് തിവാരി എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
അസാധുനോട്ട് മാറ്റിെയടുക്കാനും ബാങ്കിൽനിന്ന് പണമെടുക്കാനുമുള്ള തിരക്കുകൾക്കിടെ നിരവധി പേർ മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
2000 രൂപ നോട്ട് പിൻവലിക്കാൻ നിർദേശമില്ലെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി അറിയിച്ചു. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയതിനെ തുടർന്നാണ് 2000 രൂപ നോട്ട് ഇറക്കിയത്. 2016 ഡിസംബർ 10 വരെയുള്ള കണക്കനുസരിച്ച് 12.44 ലക്ഷം കോടിയുടെ അസാധുനോട്ടുകൾ റിസർവ് ബാങ്കിെൻറ കറൻസി ചെസ്റ്റുകളിൽ തിരിച്ചെത്തിയിട്ടുണ്ടെന്നും ജെയ്റ്റ്ലി അറിയിച്ചു.
നോട്ട് അസാധുവാക്കിയതിനെ തുടർന്ന് കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഇപ്പോൾ പൂർണമായി പിൻവലിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.