നോട്ട് അസാധുവാക്കല്‍ സാധുവാക്കാന്‍ കേന്ദ്രം നിയമനിര്‍മാണത്തിന്
text_fieldsന്യൂഡല്‍ഹി: 500, 1000 രൂപ നോട്ട് അസാധുവാക്കിയ നടപടിക്ക് നിയമസാധുത നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുന്നു. നിരോധിച്ച നോട്ടുകളില്‍ തിരിച്ചത്തൊതിരിക്കുന്ന തുക സര്‍ക്കാറിന് ഉപയോഗിക്കണമെങ്കില്‍ നിയമനിര്‍മാണം അനിവാര്യമാണെന്ന് വന്നപ്പോഴാണ് നിയമനിര്‍മാണത്തിന് നീക്കം നടത്തുന്നത്.
നവംബര്‍ ഒമ്പതിനുമുമ്പ് അച്ചടിച്ച 500, 1000 രൂപ നോട്ടുകള്‍ മാര്‍ച്ച് 31ഓടെ ഇല്ലാതാക്കുന്ന തരത്തിലാണ് റിസര്‍വ് ബാങ്ക് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുക. ഇതുസംബന്ധിച്ച് ബജറ്റില്‍ പരാമര്‍ശമുണ്ടായേക്കുമെന്നും സൂചനയുണ്ട്. നിയമഭേദഗതി നടത്താതെ കറന്‍സി നിരോധനം അടിച്ചേല്‍പിച്ചത് പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. 1978ല്‍ ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായ സമയത്ത് കറന്‍സി നിരോധിച്ച സമയത്തും നിയമഭേദഗതി കൊണ്ടുവന്നിരുന്നു. റിസര്‍വ് ബാങ്ക് നിയമത്തിലെ 26 (2) വകുപ്പ് പ്രകാരം റിസര്‍വ് ബാങ്കിന്‍െറ സെന്‍ട്രല്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്താല്‍ ഏതെങ്കിലും സീരീസിലുള്ള നോട്ടുകള്‍ക്ക് നിയമസാധുതയില്ളെന്ന് കേന്ദ്ര സര്‍ക്കാറിന് ഗസറ്റ് വിജ്ഞാപനമിറക്കാവുന്നതാണ്.
നവംബര്‍ എട്ടിന് നിരോധിക്കുന്ന സമയത്ത് രാജ്യത്തുണ്ടായിരുന്ന 15.5 ലക്ഷം കോടിക്കുള്ള 500, 1000 രൂപ നോട്ടുകളില്‍ 12 ലക്ഷം കോടി രൂപക്കുള്ള നോട്ടുകളാണ് ഇതിനകം വന്നുചേര്‍ന്നത്. 13 ലക്ഷം കോടി വരുമെന്നാണ് സര്‍ക്കാറിന്‍െറ കണക്കുകൂട്ടല്‍.4.27 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടാണ് ഇതുവരെ ബാങ്കുകളും എ.ടി.എമ്മുകളും വഴി വിതരണം ചെയ്തത്.
നിശ്ചയിച്ച സമയപരിധിക്കകം മുഴുവന്‍ പഴയനോട്ടും വന്നുചേര്‍ന്നില്ളെങ്കില്‍ അത്രയും പണം പ്രത്യേക ഡിവിഡന്‍റാക്കി സര്‍ക്കാറിലേക്ക് കണ്ടുകെട്ടാനാണ് പദ്ധതി.
ഇങ്ങനെ കണ്ടുകെട്ടണമെങ്കില്‍ നിലവിലുള്ള റിസര്‍വ് ബാങ്ക് നിയമം ഭേദഗതി ചെയ്യണം. ഇതിനകം വന്നുചേര്‍ന്ന പണവും വരാത്ത പണവും റിസര്‍വ് ബാങ്കിന്‍െറ ബാലന്‍സ് ഷീറ്റില്‍ ഒരു തരത്തിലുള്ള പ്രതിഫലനവുമുണ്ടാക്കില്ളെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.