നോട്ട് നിരോധം അനാവശ്യ സാഹസികത; ഇന്ത്യയുടെ സാമ്പത്തികരംഗം താഴോട്ട് - മൻമോഹൻ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ നോട്ടുനിരോധനം അനാവശ്യ സാഹസമായെന്നും ജി.എസ്.ടി നടപ്പാക്കുന്നതിലെ പിഴവുകൾ കൂടിയായപ്പോൾ ഇന്ത്യൻ സമ്പദ്വ്യവസ്ഥ മലയിറക്കത്തിലാണെന്നും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്. മൊഹാലിയിൽ ഇന്ത്യൻ സ്കൂൾ ഒാഫ് ബിസിനസ് നേതൃത്വ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
86 ശതമാനം കറൻസിയും പിൻവലിച്ചാൽ പ്രത്യാഘാതം ഉണ്ടാകാതിരിക്കില്ല. അതാണ് നമ്മൾ കാണുന്ന മാന്ദ്യം. സാേങ്കതികമായോ സാമ്പത്തികമായോ നോട്ടുനിരോധനം ആവശ്യമുണ്ടായിരുന്നില്ല. ചില ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഒഴിച്ചുനിർത്തിയാൽ, നോട്ടുനിരോധനം ഒരു പരിഷ്കൃതസമൂഹത്തിലും വിജയിച്ചിട്ടില്ല. നോട്ടുപ്രശ്നത്തിനു പിന്നാലെ ധിറുതി പിടിച്ച് ജി.എസ്.ടി നടപ്പാക്കുക കൂടി ചെയ്തപ്പോൾ മാന്ദ്യം മുറുകി. ജി.എസ്.ടി നല്ലതു തന്നെ, എന്നാൽ ദീർഘവീക്ഷണത്തോടെ നടപ്പാക്കണമായിരുന്നു. ഇടക്കാലപ്രയാസങ്ങൾ തുടക്കത്തിൽ പരിഗണിക്കണമായിരുന്നു.
സർക്കാർ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുണ്ട്; നിക്ഷേപനിരക്ക് വർധിക്കണം, സംരംഭകർക്ക് ബാങ്കുകൾ ന്യായമായ നിരക്കിൽ വായ്പ നൽകണം. ഇതു രണ്ടും ചെയ്യാതെ വളർച്ച ഉണ്ടാവില്ല. യു.പി.എ അധികാരത്തിലിരുന്നപ്പോൾ സമ്പദ്വ്യവസ്ഥയിലെ നിക്ഷേപനിരക്ക് 35-37 ശതമാനമായിരുന്നത് ഇപ്പോൾ 30 ശതമാനത്തിൽ താഴെയായി. സ്വകാര്യ, വിദേശ നിക്ഷേപം വളരുന്നില്ല. പൊതുമേഖലയിൽ കൂടുതൽ നിേക്ഷപം ആവശ്യമുണ്ട്. ഇന്ത്യക്ക് വികസന കാര്യങ്ങളിൽ പൊതുമേഖലയെ മാത്രം ആശ്രയിക്കാനാവില്ല. ഇൗ രംഗത്ത് സർക്കാറിെൻറ മുതൽമുടക്ക് 30 ശതമാനം മാത്രമാണ്. അതുകൊണ്ടാണ് സംരംഭകർക്ക് അവസരങ്ങൾ നൽകി വളർച്ച മെച്ചപ്പെടുത്തണമെന്ന് പറയുന്നത്.
ആഗോളീകരണം മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്ന് മൻമോഹൻസിങ് പറഞ്ഞു. 25 വർഷം മുമ്പ് പുതിയ നയത്തെക്കുറിച്ച് ഉയർന്ന ആശങ്ക തെറ്റാണെന്ന് തെളിഞ്ഞു. കാൽ നൂറ്റാണ്ടായി ഇന്ത്യയിൽ സാമ്പത്തിക ദിശ മാറ്റമില്ലാതെ തുടരുന്നു. വെല്ലുവിളികളുണ്ട്. അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടണം. എന്നാൽ, ഉദാരീകരണത്തിന് സ്വീകാര്യത കൈവന്നു കഴിഞ്ഞു.
അമേരിക്കൻ പ്രസിഡൻറ് േഡാണൾഡ് ട്രംപിെൻറ സംരക്ഷണവാദത്തിന് ഒരുവർഷത്തിലേറെ ആയുസ്സ് ഉണ്ടാവില്ല. ട്രംപിെൻറ തെരഞ്ഞെടുപ്പു പ്രചാരണത്തിനപ്പുറം അമേരിക്കൻ പൊതുജനാഭിപ്രായം നിലനിൽക്കും. ബഹുരാഷ്ട്ര വ്യാപാര സംവിധാനത്തിന് യൂറോപ്പിലും അംഗീകാരമുണ്ട്. ചൈന ഇന്ന് ആഗോളീകരണത്തിെൻറ വലിയ വക്താക്കളാണ്. ഇതിനെല്ലാമിടയിൽ ട്രംപിെൻറ ചിന്താഗതിക്ക് അധികം പഴക്കമില്ലെന്ന് മൻമോഹൻസിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.