കങ്കണ റണാവത്തിൻെറ വീട് പൊളിക്കരുതെന്ന് ബോംബെ ഹൈകോടതി
text_fieldsമുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിൻെറ വീട് പൊളിക്കരുതെന്ന് ബോംബെ ഹൈകോടതി. വീട് പൊളിക്കാൻ ബ്രിഹാൻ മുംബൈ കോർപറേഷൻ നൽകിയ നോട്ടീസ് ഹൈകോടതി റദ്ദാക്കി.
കങ്കണയുടെ വീട്ടിലെ നിർമാണം ക്രമപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. ബി.എം.സി പൊളിച്ച വീടിൻെറ ഭാഗങ്ങൾ കങ്കണക്ക് പുനർ നിർമിക്കാം. കെട്ടിടം പൊളിച്ചത് കാരണമുണ്ടായ നഷ്ടം കണക്കാക്കണമെന്നും കോടതി ഉത്തരവിട്ടു.
ബി.എം.സി പൗരാവകാശം ലംഘിച്ചു. വീട് പൊളിക്കാർ കോർപ്പറേഷന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് കങ്കണയുടെ വീട് പൊളിക്കാൻ ബി.എം.സി ഉത്തരവിട്ടത്. വീടിൻെറ ഒരു ഭാഗം പൊളിക്കുകയും ചെയ്തിരുന്നു. തുടർന്ന് കോടതിയെ സമീപിച്ച് കങ്കണ വീട് പൊളിക്കാനുള്ള ഉത്തരവിന് സ്റ്റേ വാങ്ങുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.