മോസ്കോയിൽ നിന്നെത്തിയ വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന്
text_fieldsന്യൂഡൽഹി: മോസ്കോയിൽനിന്ന് ഗോവയിലേക്ക് വരികയായിരുന്ന വിമാനത്തിലെ ബോംബ് ഭീഷണി വ്യാജമെന്ന് റിപ്പോർട്ട്. നാഷണൽ സുരക്ഷാ ഗാർഡ് അടക്കം നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ജാം നഗർ എയർപോർട്ട് ഡയറക്ടർ അറിയിച്ചു.
#WATCH | Visuals from Jamnagar Aiport where Moscow-Goa chartered flight passengers were deboarded after Goa ATC received a bomb threat.
— ANI (@ANI) January 10, 2023
As per airport director, Nothing suspicious found. The flight is expected to leave for Goa probably b/w 10:30 am-11 am today.#Gujarat pic.twitter.com/dRBAEucYjy
ഇതോടെ വിമാനം ഗോവയിലേക്ക് യാത്ര തുടരും. 244 പേരാണ് അസൂർ എയറിന്‍റെ ചാർട്ടേഡ് വിമാനത്തിലുണ്ടായിരുന്നത്. ഗോവ എയർ ട്രാഫിക് കൺട്രോളർക്കാണ് ബോംബ് ഭീഷണി ലഭിച്ചത്.
തുടർന്ന് വിമാനം ഗുജറാത്തിലെ ജാംനഗറിലേക്ക് വഴിതിരിച്ചുവിട്ടു. ജാംനഗർ എയർപോർട്ടിലെ ഐസൊലേഷൻ ബേയിലെത്തിച്ച് പരിശോധന നടത്തുകയായിരുന്നു. റഷ്യൻ എംബസി അടക്കം വിഷയത്തിൽ പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.