മണിപ്പൂർ, ഗോവ സർക്കാർ രൂപീകരണത്തിൽ ഒരു തെറ്റുമില്ല: അമിത് ഷാ
text_fieldsമുംബൈ∙ മണിപ്പൂരിലും ഗോവയിലും ബി.ജെ.പിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിച്ചതിൽ തെറ്റില്ലെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഇവിടങ്ങളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാതിരുന്നിട്ടും ബി.ജെ.പി സർക്കാർ രൂപീകരിച്ചതിൽ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിത് ഷാ ബി.ജെ.പി നടപടിയെ ന്യായീകരിച്ചുകൊണ്ട് ദേശീയ അധ്യക്ഷൻ തന്നെ രംഗത്തെത്തിയത്. ഇന്ത്യാ ടുഡേ കോൺക്ളേവിലെ സംവാദത്തിനിടെയായിരുന്നു അമിത് ഷായുടെ അഭിപ്രായ പ്രകടനം.
ഗോവയിലും മണിപ്പൂരിലും തൂക്കുസഭയാണു വന്നത്. ഇത്തരം സാഹചര്യത്തിൽ കീഴ്വഴക്കമനുസരിച്ച് കൂടുതൽ എം.എൽ.എമാരുടെ പിന്തുണയുള്ളവർ സർക്കാർ രൂപീകരിക്കുകയായിരുന്നുവെന്ന് അമിത് ഷാ വ്യക്തമാക്കി.
ഹിമാചൽ പ്രദേശിലും ഗുജറാത്തിലും കർണാടകയിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്നും അമിത് ഷാ വ്യക്തമാക്കി. ഹിമാചൽ, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ നടക്കാനുള്ള തിരഞ്ഞെടുപ്പിന്‍റെ ഒരുക്കത്തിലാണ് പാർട്ടിയെന്നും അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.