അതും അബദ്ധം; ഗാന്ധിജിയുടേത് അപകടമരണമെന്ന ലഘുലേഖ വളച്ചൊടിച്ചതല്ലെന്ന് മന്ത്രി
text_fieldsഭുവനേശ്വർ: മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലഘ ുലേഖയിൽ മഹാത്മ ഗാന്ധിയുടേത് അപകടമരണമാണെന്ന് അച്ചടിച്ചത് മനഃപൂർവമല്ലാതെ സംഭവിച്ച തെറ്റുമാത്രമാണെന്നും സംഭവങ്ങൾ വളച്ചൊടിച്ചതല്ലെന്നും വിശദീകരിച്ച് ഒ ഡിഷ സർക്കാർ. വെള്ളിയാഴ്ച നിയമസഭയിലാണ് വിദ്യാഭ്യാസ മന്ത്രി സമീർ രഞ്ജൻ ദാസ് വി വാദത്തെക്കുറിച്ച് വിശദീകരിച്ചത്.
‘‘തെറ്റ് മനസ്സിലാക്കിയ ഉടൻ ബുക്ക്ലെറ്റ് പിൻവലിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ചുമതലയിൽനിന്ന് മാറ്റി. മറ്റ് രണ്ടുപേർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. കുട്ടികൾക്ക് തെറ്റായ വിവരം നൽകി വസ്തുതകളെ വളച്ചൊടിച്ച് കുട്ടികളെ വഴിതെറ്റിക്കാൻ ശ്രമം നടത്തിയിട്ടില്ല’’ -മന്ത്രി വ്യക്തമാക്കി.
മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ‘നമ്മുടെ ബാപ്പുജി; ലഘുവിവരണം’ എന്ന രണ്ടുപേജുള്ള ലഘുലേഖയിലാണ് മഹാത്മ ഗാന്ധി യാദൃശ്ചികമായി മരിക്കുകയായിരുന്നെന്ന് വിശദീകരിക്കുന്നത്. സംഭവത്തെ മാപ്പില്ലാത്ത പ്രവൃത്തിയെന്ന് വിശേഷിപ്പിച്ച കോണ്‍ഗ്രസ് നേതാവ് നരസിംഗ മിശ്ര, സംഭവത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
ബിജു ജനതാദള്‍ സര്‍ക്കാര്‍ ഗാന്ധി ഘാതകര്‍ക്ക് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്. ഗാന്ധിജിയെ വധിച്ചത് ആരാണെന്നും അതിന് പിന്നിലുള്ള കാരണങ്ങൾ എന്തെന്നും അറിയാനുള്ള അവകാശം കുട്ടികള്‍ക്കുണ്ടെന്നും മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.