ഖുർആൻ ദുർവ്യാഖ്യാനം ചെയ്ത റിസ്വിക്ക് ദേശീയ ന്യൂനപക്ഷ കമീഷൻ നോട്ടീസ്
text_fieldsലഖ്നോ: ഖുർആനെ ദുർവ്യാഖ്യാനം ചെയ്തു നടത്തിയ വ്യാജ പ്രസ്താവനകൾ പിൻവലിച്ച് നിരുപാധികം മാപ്പുപറയണെമന്ന് നിർേദശിച്ച് യു.പി ശിയാ വഖഫ് ബോർഡ് മുൻ അധ്യക്ഷൻ വസീം റിസ്വിക്ക് ദേശീയ ന്യൂനപക്ഷ കമീഷൻ നോട്ടീസ്. 26 വചനങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് റിസ്വി കോടതിയിൽ നൽകിയ കേസ് സാമുദായിക സൗഹാർദാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ്. 21 ദിവസത്തിനകം ഖേദം രേഖപ്പെടുത്താത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കേന്ദ്ര ജോയൻറ് സെക്രട്ടറി ഡാനിയൽ ഇ. റിച്ചാർഡ് ഒപ്പുവെച്ച നോട്ടീസിൽ വ്യക്തമാക്കുന്നു.
വിവിധ കോണുകളിൽനിന്ന് ലഭിച്ച പരാതിയെ തുടർന്ന് റിസ്വിയുടെ പ്രസ്താവനകൾ പരിശോധിച്ച കമീഷൻ അവ പ്രകോപനപരവും ദേശതാൽപര്യത്തിന് വിരുദ്ധവുമാണെന്ന് കണ്ടെത്തിയിരുന്നു.
അതിനിടെ, വസീം റിസ്വിക്കെതിരെ കൂടുതൽ മുസ്ലിം സംഘടനകൾ രംഗത്തുവന്നു. സംഭവം ചർച്ചചെയ്യുന്നതിനും തുടർനടപടികൾ ആലോചിക്കുന്നതിനുമായി മുസ്ലിം വ്യക്തിനിയമ ബോർഡ് വ്യാഴാഴ്ച അടിയന്തര യോഗം ചേരുമെന്ന് ബോർഡ് വക്താവ് മൗലാന യാസൂബ് അബ്ബാസ് അറിയിച്ചു. മുസ്ലിം സമുദായത്തിെൻറ ക്ഷമ പരീക്ഷിക്കുന്ന സംഭവമാണിതെന്ന് അബ്ബാസ് പറഞ്ഞു.
അതേസമയം, റിസ്വിയുടെ കുടുംബാംഗങ്ങൾ ഈ വിഷയത്തിൽ അദ്ദേഹത്തിൽ നിന്നും അകലം പാലിക്കുന്നതായാണ് റിപ്പോർട്ട്. തനിക്കും മാതാവിനും തെൻറ മറ്റു സഹോദരങ്ങൾക്കും റിസ്വിയുമായി ഒരു തരത്തിലുമുള്ള ബന്ധമില്ലെന്നും അദ്ദേഹം ഇസ്ലാമിനുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ഇേപ്പാൾ ഇങ്ങനെ സംസാരിക്കുന്നത് മറ്റാർക്കോ വേണ്ടിയാണെന്നും റിസ്വിയുടെ ഇളയ സഹോദരനായ സഹീർ റിസ്വി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.