വാട്സ്ആപ് വഴിയുള്ള ലീഗൽ നോട്ടീസുകൾ സ്വീകാര്യമെന്ന് ബോംെബ ഹൈകോടതി
text_fieldsമുംബൈ: കേസുകളുമായി ബന്ധപ്പെട്ട ലീഗൽ നോട്ടീസുകൾ വാട്സ്ആപ് വഴി അയക്കുന്നത് സ്വീകാര്യമാണെന്ന് ബോംെബ ഹൈകോടതി. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 2010ൽ 85,000 രൂപയോളം കടമെടുത്ത് തിരിച്ചടക്കാത്തതിന് ഉപഭോക്താവ് രോഹിത് ജാദവിന് എതിരെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ നൽകിയ ഹരജിയിൽ ജസ്റ്റിസ് ഗൗതം പട്ടേലിെൻറതാണ് വിധി.
2011ൽ എട്ടു ശതമാനം പലിശയടക്കം പണം തിരിച്ചടക്കാൻ വിധിയായെങ്കിലും രോഹിത് ജാദവ് പണമടച്ചില്ല. തുടർനടപടികൾക്കായി എസ്.ബി.െഎ കാർഡ്സ് ആൻഡ് പേമെൻറ് സർവിസ് വിഭാഗം വീണ്ടും കോടതിയെ സമീപിച്ചു. പലകുറി ജാദവിെൻറ വിലാസത്തിൽ നോട്ടീസ് അയച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മേൽവിലാസം മാറിയതായി തിരിച്ചറിഞ്ഞ ബാങ്ക് കഴിഞ്ഞ എട്ടിന് ബാങ്ക് അധികാരി ഒപ്പിട്ട നോട്ടീസിെൻറ പി.ഡി.എഫ് പകർപ്പും കോടതി വിചാരണ തീയതി അറിയിപ്പും ജാദവിെൻറ വാട്സ്ആപ്പിലേക്ക് അയച്ചു.
സന്ദേശം വായിച്ചതായും പി.ഡി.എഫ് നോട്ടീസ് കണ്ടതായുമുള്ള ജാദവിെൻറ വാട്സ്ആപ്പിലെ നീല ശരി മാർക്കുകൾ അംഗീകരിക്കുന്നതായും നോട്ടീസ് നൽകുക എന്നതിെൻറ ഉദ്ദേശ്യം നിറവേറിയതായി പരിഗണിക്കുന്നതായും കോടതി പറഞ്ഞു. അടുത്തതവണ ജാദവ് ഹാജരായില്ലെങ്കിൽ സമൻസ് പുറപ്പെടുവിക്കാൻ തയാറാണെന്ന് പറഞ്ഞ കോടതി അയാളുടെ മേൽവിലാസം സംഘടിപ്പിക്കാൻ ഹരജിക്കാരോട് ആവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.