നിസാമുദ്ദീൻ മർകസ് തുറക്കണമെന്ന ഹരജിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ്
text_fieldsന്യൂഡൽഹി: ഡൽഹി നിസാമുദ്ദീനിലെ മർകസ് പള്ളിയും മറ്റു അനുബന്ധ സ്ഥാപനങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ഡൽഹി ഹൈകോടതി സംസ്ഥാന സർക്കാറിനും കേന്ദ്രത്തിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ചു. തബ്ലീഗ് സമ്മേളനത്തിൽ പെങ്കടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിലാണ് ഇവ അടച്ചുപൂട്ടിയത്.
മർകസുമായി ബന്ധപ്പെട്ട മസ്ജിദ്, മദ്റസ, ഹോസ്റ്റൽ എന്നിവയുൾപ്പെടെ മുഴുവൻ സ്ഥലങ്ങളും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ല ഖാൻ നൽകിയ ഹരജിയിലാണ് നടപടി. നിലവിൽ, പ്രദേശവാസികളായ ആറുപേരുടെ പട്ടിക തയാറാക്കിയ ലോക്കൽ പൊലീസ് ഇവർക്ക് മാത്രമേ പ്രാർഥന സമയം പള്ളിയിൽ പ്രവേശിക്കാൻ അനുമതി നൽകുന്നുള്ളൂ എന്നും പ്രാർഥന കഴിഞ്ഞാലുടൻ പൊലീസ് പള്ളി പൂട്ടുകയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
അതേസമയം, മതപരമായ കാര്യങ്ങൾക്ക് മർകസ് തുറന്നുകൊടുക്കുന്നതിന് അനുകൂലമാണെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു. സമ്മേളനവുമായി ബന്ധപ്പെട്ട അവശേഷിക്കുന്ന കേസുകളിൽ വിചാരണ നീളാൻ സാധ്യതയുണ്ട്. കഴിഞ്ഞ ജൂണിൽതന്നെ എല്ലാ ആരാധനാലയങ്ങളും വീണ്ടും തുറക്കാൻ അനുമതിയുള്ളതിനാൽ കോടതി ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഡൽഹി സർക്കാറിെൻറ അഭിഭാഷകൻ രാഹുൽ മെഹ്റ ആവശ്യപ്പെട്ടു. ഹരജി മാർച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.