നിരോധനത്തിൽ വിശദീകരണം ചോദിച്ച് ഐ.ആർ.എഫിന് നോട്ടീസ്
text_fieldsന്യൂഡൽഹി: ഡോ. സാക്കിർ നായിക്കിെൻറ ഇസ്ലാമിക് റിസർച് ഫൗണ്ടേഷനെ (ഐ.ആർ.എഫ്) നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ചതിൽ, സംഘടനയുടെ നിലപാട് വിശദീകരിക്കാൻ നോട്ടീസ്.
യു.എ.പി.എ ആക്ടിന് കീഴിലുള്ള ട്രൈബ്യൂണലാണ് തിങ്കളാഴ്ച ഐ.ആർ.എഫിനോട് നിലപാട് വിശദീകരിക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. വിഷയത്തിൽ കേന്ദ്രസർക്കാറിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ വാദങ്ങൾ കേട്ടശേഷമാണ്, ഏകാംഗ ട്രൈബ്യൂണലിെൻറ അധ്യക്ഷനായ ഡൽഹി ഹൈകോടതി റിട്ട. ജഡ്ജി ഡി.എൻ. പട്ടേൽ നോട്ടീസ് നൽകിയത്.
രാജ്യസുരക്ഷക്ക് ഭീഷണി, സമാധാനത്തിനും സമുദായ മൈത്രിക്കും എതിര്, രാജ്യത്തിെൻറ മതേതര സ്വഭാവത്തെ തകർക്കാൻ ശ്രമിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ച് കേന്ദ്രസർക്കാർ ഇക്കഴിഞ്ഞ നവംബർ 15ന് ഐ.ആർ.എഫിനെ നിയമവിരുദ്ധ സംഘടനയായി വീണ്ടും പ്രഖ്യാപിച്ചിരുന്നു. 2016ലായിരുന്നു സംഘടനയെ ആദ്യമായി നിരോധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.