ആസിഡ് ഓൺലൈനിൽ ലഭ്യം: ഫ്ലിപ് കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് വനിതാ കമീഷൻ
text_fieldsന്യൂഡൽഹി: 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തിൽ ഫ്ലിപ് കാർട്ടിനും ആമസോണിനും നോട്ടീസ് അയച്ച് ഡൽഹി വനിതാ കമീഷൻ. പെൺകുട്ടിയെ ആക്രമിക്കാനായി പ്രതികൾ ആസിഡ് വാങ്ങിയത് ഫ്ലിപ്പ്കാർട്ട് വഴിയാണ്. ഇത്തരം ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനെ തുടർന്നാണ് വനിതാ കമീഷൻ ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകൾക്ക് നോട്ടീസ് അയച്ചത്.
സംഭവത്തിൽ ഫ്ലിപ്പ്കാർട്ടും ആമസോണും ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആസിഡ് ആക്രമണത്തിൽ ഗുരുത പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിലേക്ക് പോകുന്ന വഴിയിലാണ് പെൺകുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ പ്രതികൾ പെൺകുട്ടിയുടെ മുഖത്തേക്ക് ആസിഡ് എറിയുകയായിരുന്നു. ആസിഡ് ദേഹത്ത് വീണതോടെ പെൺകുട്ടി പൊള്ളലേറ്റ് പിടഞ്ഞു.
സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. സചിൻ അറോറ (20), ഹർഷിത് അഗർവാൾ(19), വീരേന്ദർ സിങ് (22) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമവും നടന്നെന്ന് പൊലീസ് ആരോപിച്ചു.
സചിൻ, ഹർഷിത് എന്നിവർ നമ്പർ ബോർഡ് ഇല്ലാത്ത മോട്ടോർ സൈക്കിളിൽ എത്തി പെൺകുട്ടിക്ക് നേരെ ആസിഡ് എറിയുകയായിരുന്നു. പൊലീസിനെ വഴിതെറ്റിക്കാനായി വീരേന്ദർ സചിന്റെ ബൈക്കും മൊബൈലുമായി മറ്റൊരിടത്തേക്ക് പോയി. പെൺകുട്ടി സചിനുമായുള്ള ബന്ധം ഉപേക്ഷിച്ചതോടെയാണ് ആസിഡ് ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് പ്രതികൾ വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.