പ്രതിപക്ഷത്തിന് കരിദിനം; ബി.ജെ.പിക്ക് കള്ളപ്പണ വിരുദ്ധ ദിനം
text_fieldsന്യൂഡൽഹി: നോട്ട് നിരോധനത്തിെൻറ ഒന്നാം വാർഷികമായ ബുധനാഴ്ച രാജ്യവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ കരിദിനം ആചരിക്കും. അതേസമയം, കള്ളപ്പണ വിരുദ്ധ ദിനമായി ആചരിക്കുന്ന ബി.ജെ.പി, പ്രചാരണ പരിപാടികൾക്ക് വിവിധ സംസ്ഥാനങ്ങളിേലക്ക് കേന്ദ്രമന്ത്രിമാരെ നിയോഗിച്ചു.
കോൺഗ്രസും സി.പി.എമ്മും തൃണമൂൽ കോൺഗ്രസും അടക്കം 18 പ്രതിപക്ഷ പാർട്ടികളാണ് കരിദിനം ആചരിക്കുന്നത്. ഒാരോ സംസ്ഥാനത്തും പ്രതിപക്ഷ പാർട്ടികൾ വെവ്വേറെ പരിപാടികളാണ് ആസൂത്രണം ചെയ്തത്. കരിദിനം ചില സംസ്ഥാനങ്ങളിൽ വഞ്ചനദിനമാണ്. സി.പി.എമ്മും കോൺഗ്രസും കേരളത്തിൽ വെവ്വേറെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും സി.പി.എമ്മും കോൺഗ്രസും വെവ്വേറെ പ്രതിഷേധ പരിപാടികൾ നടത്തും.
കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്.
വിനിമയത്തിലുണ്ടായിരുന്ന കറൻസി നോട്ടുകളിൽ 86 ശതമാനവും പിൻവലിച്ചതിനെ തുടർന്നുണ്ടായ പ്രതിസന്ധി, പുതിയ നോട്ടുകൾ വിപണിയിലെത്തിയിട്ടും തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.