പേരിനു മുന്നിലെ ഗാന്ധിയെന്ന അലങ്കാരം രാഹുൽ എടുത്തുമാറ്റണം -അസം മുഖ്യമന്ത്രി
text_fieldsന്യൂഡൽഹി: രാജ്യത്തെ തകർക്കാനാണ് ഗാന്ധി കുടുംബം ശ്രമിക്കുന്നതെന്നും അതിനാൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പേരിനു മുന്നിലെ ഗാന്ധി എന്ന പദം ഉപേക്ഷിക്കണമെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ''ഡ്യൂപ്ലിക്കേറ്റിന്റെ ആശാൻമാരാണ് ഗാന്ധി കുടുംബം. നിരവധി തട്ടിപ്പുകളാണ് അവർ നടത്തിയിട്ടുള്ളത്. ഗാന്ധിയെന്ന പേരിൽ തന്നെ തുടങ്ങുന്ന ആദ്യത്തെ തട്ടിപ്പ്. കുടുംബത്തിന് വേണ്ടി മാത്രമാണ് അവർ എല്ലാം ചെയ്യുന്നത്. രാജ്യത്തെ തകർക്കാൻ പണിയെടുക്കുകയും ചെയ്യുന്നു. പേരിനു മുന്നിലെ ഗാന്ധിയെന്ന പദം ഉപേക്ഷിക്കണമെന്ന് അതിനാൽ ഞാൻ രാഹുൽ ഗാന്ധിയോട് അഭ്യർഥിക്കുകയാണ്.''-ഗുവാഹതിയിൽ ബി.ജെ.പി പരിപാടിക്കിടെ അസം മുഖ്യമന്ത്രി പറഞ്ഞു. ജി20 ഉച്ചകോടിയിലെ സുപ്രധാന തീരുമാനങ്ങൾ
ജി20 നേതാക്കൾ അംഗീകരിക്കാൻ കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുള്ളത് കൊണ്ട് മാത്രമാണെന്നും ഹിമന്ത പ്രശംസിച്ചു. കോൺഗ്രസ് ഒരിക്കലും സ്വാതന്ത്ര്യത്തിന്റെ 25ാം വർഷവും 50ാം വർഷവും ആഘോഷിച്ചിട്ടില്ല. എന്നാൽ മോദി സ്വാതന്ത്ര്യത്തിന്റെ 75ാം വർഷം ആഘോഷിച്ചു. അതേതുടർന്ന് എല്ലാവർക്കും ഭാരതീയരാണെന്ന പ്രതീതിയുണ്ടായി. പ്രശസ്ത പരിഷ്‍കർത്താവായ മഹാപുരുഷ ശങ്കരദേവൻ 500 വർഷം മുമ്പു തന്നെ ഭാരതഭൂമിയെ കുറിച്ച് പറഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി ലോകനേതാക്കളോട് സംസാരിക്കുമ്പോൾ, ഭാരതത്തിന് ഒരു വിശ്വഗുരുവിനെ ലഭിച്ചുവെന്നാണ് തനിക്ക് തോന്നിയത്. സ്ത്രീകളാണിപ്പോൾ രാജ്യത്തെ നയിക്കുന്നത്. സ്ത്രീ ശക്തിക്കും സ്ത്രീ ശാക്തീകരണത്തിനും പ്രധാനമന്ത്രി കൂടുതൽ ഫോക്കസ് നൽകുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് ശൈശവ വിവാഹത്തിനെതിരെ നാം നടപടി തുടങ്ങിയത്. പെൺകുട്ടികളെ ഒമ്പതാം വയസിൽ വിവാഹം കഴിച്ചയക്കുകയും 12ാം വയസിൽ അവർ കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്നത് അസമിലെ പ്രത്യേക വിഭാഗങ്ങൾക്കിടയിൽ സാധാരണമാണ്. ജാതീയതക്ക് ഒരു ഹിന്ദുവും എതിരല്ല. എന്നാൽ തമിഴ്നാട് മന്ത്രി ഹിന്ദുക്കൾക്ക് എതിരായാണ് സംസാരിക്കുന്നത്.-ഹിമന്ത ശർമ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.