ഹോർലിക്സ് ഇനി ഫങ്ഷണല്‍ നൂട്രീഷണല്‍ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുനിലിവർ
text_fieldsന്യൂഡൽഹി: ഹെൽത്ത് ഡ്രിങ് വിഭാഗത്തിൽ നിന്ന് ഹോർലിക്സിനെ ഫങ്ഷണല്‍ നൂട്രീഷണല്‍ ഡ്രിങ്ക് വിഭാഗത്തിലേക്ക് മാറ്റി ഹിന്ദുസ്ഥാൻ യുനിലിവർ. ഹോര്‍ലിക്‌സില്‍നിന്ന് 'ഹെല്‍ത്ത്' എന്ന ലേബല്‍ ഒഴിവാക്കുകയും ചെയ്തു. 2006ലെ ഭക്ഷ്യ സുരക്ഷ നിയമം 2006 പ്രകാരം ആരോഗ്യ പാനീയം എന്നതിന് വ്യക്തമായ നിര്‍വചനം ഇല്ലാത്തതിനാലാണ് ഹോർലിക്സിന്റെ ലേബല്‍മാറ്റം.
ആരോഗ്യ പാനീയം എന്ന ലേബൽ ഒഴിവാക്കാൻ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തയിടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. അതിനു പിന്നാലെ ബോണ്‍വിറ്റയെയും മറ്റ് പാനീയങ്ങളെയും ആരോഗ്യ പാനീയങ്ങള്‍ എന്ന് നാമകരണം ചെയ്യരുതെന്ന് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
പാൽ ഉള്‍പ്പടെയുള്ള പാനീയങ്ങളെ ഹെല്‍ത്ത് ഡ്രിങ്ക്‌സ്, എനര്‍ജി ഡ്രിങ്ക്‌സ് എന്നിങ്ങനെ തരംതിരിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാനും നിർദേശമുണ്ടായിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യംമൂലം ഉപഭോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാകുന്നത് തടയാനായിരുന്നു ഇത്.
പാനീയങ്ങളിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് സംബന്ധിച്ചുള്ള ആശങ്കകളെ തുടര്‍ന്നാണ് തീരുമാനം. ഏതാനും ദിവസംമുമ്പ് ബോണ്‍വിറ്റയില്‍ പരിശോധന നടന്നിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമങ്ങളില്‍ വ്യക്തതയില്ലാത്തതായിരുന്നു അതിന് കാരണമായി പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.