പൊലീസുമായി വാക്കു തർക്കം; അടുത്ത വിവാദവുമായി ഗെയ്ക്ക്വാദ് VIDEO
text_fieldsമുംബൈ: വിമാനയാത്രക്ക് കമ്പനികൾ ഏർപ്പെടുത്തിയ വിലക്കിൽ നിന്ന് രക്ഷപ്പെട്ട് രണ്ടാഴ്ച കഴിയുേമ്പാഴേക്കും അടുത്ത വിവാദത്തിൽപെട്ട് ശിവസേന എം.പി രവീന്ദ്ര ഗെയ്ക്ക് വാദ്. എ.ടി.എം പ്രവർത്തിക്കാത്തതിൽ പൊലീസുകാരുമായി വാക്കു തർക്കത്തിലേർപ്പെട്ടാണ് ഗെയ്ക്ക് വാദ് ഇത്തവണ വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. പൊലീസുമായി വാക്കു തർക്കത്തിലേർപ്പെടുന്ന ഗെയ്ക്ക് വാദിൻെറ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.
മഹാരാഷ്ട്രയിലെ മറാത്ത് വാഡ മേഖലയിൽ ലത്തൂർ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഗെയ്ക്ക് വാദ് അദ്ദേഹത്തിൻെറ ജോലിക്കാരനെ എ.ടി.എമ്മിൽ നിന്ന് പണമെടുക്കാനായി പറഞ്ഞു വിട്ടു. എന്നാൽ തിരികെ എത്തിയ ജോലിക്കാരൻ എ.ടി.എമ്മിൽ പണമില്ലെന്ന് അറിയിച്ചു. കുറച്ച് എ.ടി.എമ്മുകളിൽ കൂടി ഇത് ആവർത്തിച്ചു. ഇതോടെ ലത്തൂരിലെ എ.ടി.എമ്മിനു മുന്നിൽ ഗെയ്ക്ക് വാദും അനുയായികളും പ്രതിഷേധം തുടങ്ങി.
പ്രതിഷേധം ശക്തമായപ്പോൾ പൊലീസ് സ്ഥലത്തെത്തി. ഗതാഗത സ്തംഭനം ഉണ്ടാകുന്നുവെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. അതോടെ ഗെയ്ക്ക് വാദ് തർക്കത്തിൽ ഏർപ്പെടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
‘‘കഴിഞ്ഞ 15 ദിവസമായി എ.ടി.എമ്മിൽ പണമില്ല. ഞങ്ങൾ എന്തു ചെയ്യണം. നോട്ട് അസാധുവാക്കലിനു ശേഷം പണവിനിമയം സാധാരണ നിലയിലാകാൻ ബി.ജെ.പി സർക്കാർ 50 ദിവസം ആവശ്യപ്പെട്ടു. ഞങ്ങൾ അവർക്ക് 100 ദിവസവും പിന്നീട് 200 ദിവസവും അനുവദിച്ചു. പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര ധനമന്ത്രിയുടെയും മഹാരാഷ്ട്ര ധനമന്ത്രിയുടെയും ലത്തൂർ ജില്ല കലക്ടറുടെയും ചുമതലയാണെ’’ന്നും ഗെയ്ക്ക് വാദ് പറഞ്ഞു.
മാർച്ച് 23ന് ഗെയ്ക്ക് വാദ് എയർ ഇന്ത്യ മാനേജരെ 25 തവണ ചെരിപ്പുകൊണ്ട് അടിച്ച സംഭവം വിവാദമായിരുന്നു. സംഭവത്തിൽ പാർലമെൻറിന് നാണക്കേടുണ്ടായതിൽ മാപ്പു പറയുന്നു എന്ന് അറിയിച്ച ഗെയ്ക്ക് വാദ് പക്ഷേ, എയർ ഇന്ത്യ മാനേജരോട് മാപ്പപേക്ഷിക്കാൻ തയാറായില്ല. തുടർന്ന് രാജ്യത്തെ വിമാനങ്ങളിൽ ഗെയ്ക്ക് വാദിന് യാത്രാ വിലക്ക് ഏർപ്പെടുത്തിയാണ്വിമാനക്കമ്പനികൾ പ്രതികരിച്ചത്. വിലക്ക് ഏർപ്പെടുത്തിയ സംഭവം ഒത്തു തീർപ്പാക്കി ആഴ്ചകൾക്കുള്ളിലാണ് അടുത്ത വിവാദം.
#WATCH: Shiv Sena MP Ravindra Gaikwad argues with a police officer in Latur (Maharashtra) during a protest over a non-functioning ATM pic.twitter.com/k1rCa12aGc
— ANI (@ANI_news) April 19, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.