നൗറൂസ് 2022; പേർഷ്യൻ പുതുവത്സരം ആഘോഷിച്ച് ഗൂഗ്ൾ
text_fieldsവസന്തത്തിന്‍റെ ആദ്യ ദിനവും പേർഷ്യൻ പുതുവത്സരദിനമായ നൗറൂസും ആഘോഷിച്ച് ഗൂഗ്ൾ. പൂക്കളും ഇലകളും ഉപയോഗിച്ച് വർണാഭമായ ഡൂഡിൽസ് ചിത്രീകരിച്ചാണ് ഗൂഗ്ൾ നൗറൂസ് ആഘോഷിച്ചത്.
3000 വർഷത്തിലേറെ പഴക്കവും സമ്പന്ന ചരിത്രവുമുള്ള പഴയ അവധിക്കാലങ്ങളിലൊന്നാണ് നൗറൂസ്. സൂര്യൻ ഭൂമധ്യരേഖ കടക്കുമ്പോഴുള്ള വസന്തവിഷുവത്തിലാണ് 13 ദിവസത്തെ നൗറൂസ് ആഘോഷം ആരംഭിക്കുന്നത്. ഇത് പുനർജന്മത്തെയും പ്രകൃതിയുമായി ഇണങ്ങുന്ന ജീവിതത്തിന്റെ സ്ഥിരീകരണത്തെയുമാണ് പ്രതീകപ്പെടുത്തുന്നത്.
ഈ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾ ഉത്സവങ്ങളും വിരുന്നുകളും നടത്തി നൗറൂസ് ആഘോഷഭരിതമാക്കും. വീട് വൃത്തിയാക്കുക, സുഹൃത്തുക്കളെയും അയൽക്കാരെയും സന്ദർശിക്കുക, പ്രത്യേക മധുരപലഹാരങ്ങൾ, പച്ചമരുന്ന്, അരി, വറുത്ത മത്സ്യം എന്നിവയുൾപ്പെടെയുള്ള പരമ്പരാഗത വിഭവങ്ങൾ തയ്യാറാക്കുക എന്നിവയാണ് നൗറൂസിന്റെ പരമ്പരാഗത ആചാരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.