എൻ.പി.പി എം.എൽ.എ അടക്കം 11 പേർ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ടു
text_fieldsഇട്ടനഗർ: തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ അരുണാചൽ പ്രദേശിൽ എം.എൽ.എ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. തിരാപ് ജില്ലയിലെ പടിഞ്ഞാറൻ ഖോൻസയിൽ നിന്നുള്ള നാഷനൽ പീപ്ൾസ ് പാർട്ടി (എൻ.പി.പി) എം.എൽ.എ തിരോങ് അബോഹ് (42) ആണ് കൊല്ലപ്പെട്ടത്.
ഐസക്-മുയ്വ വിഭാഗം ‘നാഷനൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ്’ (എൻ.എസ്.സി.എൻ) പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ അബോഹിെൻറ മകൻ ഉൾപ്പെടെ കുടുംബാംഗങ്ങളും ഉണ്ടെന്നാണ് വിവരം.
ദക്ഷിണ-കിഴക്കൻ അരുണാചൽ പ്രദേശിലെ ഖോൻസ ജില്ല ആസ്ഥാനത്തുനിന്ന് 25 കിലോ മീറ്റർ അകലെ ബോഗാപനി എന്ന സ്ഥലത്തു വെച്ച് എം.എൽ.എയുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണം നടത്തുകയായിരുന്നു. കൊലയെ മുഖ്യമന്ത്രി പെമ ഖൻഡു, മേഘാലയ മുഖ്യമന്ത്രിയും എൻ.പി.പി അധ്യക്ഷനുമായ കോൺറാഡ് കെ. സാംഗ്മ, കേന്ദ്ര മന്ത്രി കിരൺ റിജിജു, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് എന്നിവർ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.