സി.എ.എ പ്രതിഷേധം: വീഴ്ച മറക്കാൻ പൊലീസ് നിരപരാധികളെ കരുവാക്കുന്നു -കർണാടക ഹൈകോടതി
text_fieldsബംഗളൂരു: മംഗളൂരുവിൽ പൗരത്വപ്രക്ഷോഭത്തിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത സംഭവത്തിൽ പൊലീസിനെതിരെ ആഞ്ഞടിച ്ച് കർണാടക ഹൈകോടതി. പൊലീസ് അറസ്റ്റ് ചെയ്ത 21 പേർക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈകോടതി പൊലീസിനെ ര ൂക്ഷമായി വിമർശിച്ചത്. ഡിസംബർ 19ലെ പൗരത്വപ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയിൽ രണ്ടുപേർ മരണപ്പെട്ടിരുന്നു.
മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിൽ സംഘർഷ സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും പൊലീസ് മുൻകരുതൽ സ്വീകരിച്ചില്ല. തങ്ങളുടെ വീഴ്ചമറക്കാനായി നിരപരാധികളെ കരുവാക്കുകയാണ്. പൊലീസ് അതിക്രമത്തിൽ പരിക്കേറ്റവുടെ പരാതിയിൽ പോലും നടപടിയെടുത്തിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തി.
മാരകായുധങ്ങളുമായി സംഘടിച്ചെത്തി എന്നതിന് എന്ത് തെളിവാണുള്ളതെന്നും ഹൈകോടതി ചോദിച്ചു. സമരത്തിൽ പങ്കെടുത്തവർ നിരായുധരായാണ് വന്നതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. ജാമ്യത്തിന് അപേക്ഷിച്ചവർ ഹാജരാക്കിയ ഫോട്ടോഗ്രാഫിൽ പൊലീസ് ജനക്കൂട്ടത്തിന് നേരെ കല്ലെറിയുന്ന ദൃശ്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.