2019ലെ എൻ.ആർ.സി അന്തിമം –അസം വിദേശ ട്രൈബ്യൂണൽ
text_fieldsഗുവാഹതി: 2019 ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച ദേശീയ പൗരത്വപട്ടിക (എൻ.ആർ.സി) അന്തിമമാണെന്ന് അസം വിദേശ ട്രൈബ്യൂണൽ. കേന്ദ്ര രജിസ്ട്രാർ ജനറൽ അന്തിമമെന്ന് അംഗീകരിച്ച് ഉത്തരവിറക്കാത്ത പൗരത്വപ്പട്ടികയെയാണ് കരീംഗഞ്ച് ജില്ലയിലെ വിദേശ ട്രൈബ്യൂണൽ അന്തിമമെന്ന് പ്രഖ്യാപിച്ചത്.
ഈ എൻ.ആർ.സി അടിസ്ഥാനമാക്കി പഥേർകണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ ജമീറാല ഗ്രാമത്തിലെ ബിക്രം സിംഘയെ ഇന്ത്യൻ പൗരനായി അംഗീകരിച്ച് ട്രൈബ്യൂണൽ അംഗം ശിശിർ ദേ ഉത്തരവിട്ടു. ദേശീയ പൗരത്വ കാർഡ് ഇതുവരെ നൽകിയിട്ടില്ലെങ്കിലും 2019ലെ എൻ.ആർ.സി അന്തിമമാണ് -ദേയ് വ്യക്തമാക്കി.
'സംശയകരമായ' വോട്ടർ എന്ന കേസിലാണ് ബിക്രം സിംഘയെ ഇന്ത്യൻ പൗരനായി ട്രൈബ്യൂണൽ അംഗീകരിച്ചത്. അനധികൃത കുടിയേറ്റക്കാരൻ എന്ന പേരിൽ 1999ലാണ് സിംഘയുടെ കേസിെൻറ തുടക്കം. 2017ലാണ് കേസ് കരീംഗഞ്ച് ട്രൈബ്യൂണലിലെത്തിയത്.
അന്തിമ പൗരത്വപ്പട്ടികയിൽ പേരുള്ളതിനാൽ മറ്റ് കുടുംബാംഗങ്ങളുമായി സിംഘയുടെ ബന്ധം ഉറപ്പിക്കാൻകഴിയുമെന്ന് ഈ മാസം പത്തിനിറക്കിയ ഉത്തരവിൽ ട്രൈബ്യൂണൽ വിശദീകരിച്ചു. സിംഘയുടെ മറ്റ് കുടുംബാംഗങ്ങളുടെ പേരും എൻ.ആർ.സിയിലുള്ളത് പൗരത്വം കൂടുതൽ ഉറപ്പിക്കുന്ന ഘടകമാണെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി.
പല ഘട്ടങ്ങളിലായി പരിഷ്കരിച്ച് 2019 ആഗസ്റ്റ് 31ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. അതനുസരിച്ച് ആ തീയതിയിൽ പ്രസിദ്ധീകരിച്ച പട്ടികക്ക് 'അന്തിമ' പട്ടിക എന്നുതന്നെയാണ് വെബ്സൈറ്റിൽ പേര് നൽകിയിരിക്കുന്നത്. നിയമപരമായ ഈ സ്ഥിതി ഇപ്പോഴും നിലനിൽക്കുന്നതാണെന്നും ട്രൈബ്യൂണൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.