പ്രവാസി വോട്ടവകാശം: ബിൽ ശീതകാല സമ്മേളനത്തിലെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കുന്ന ബിൽ വരുന്ന ശീതകാല സമ്മേളനത്തിൽ പാർലമെന്‍റിൽ അവതരിപ്പിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. പ്രവാസികൾക്ക് വിദേശത്തു വോട്ട് ചെയ്യാൻ സൗകര്യമാവശ്യപ്പെട്ട് ദുബൈയിലെ സംരംഭകൻ ഡോ. വി.പി ഷംസീർ നൽകിയ ഹരജിയാണ് ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. നിയമം ഭേദഗതി ചെയ്‌താൽ മൂന്നുമാസത്തിനകം നടപ്പാക്കാനാവും.
പ്രവാസികൾക്ക് വോട്ടവകാശം ഒരുക്കുന്നതിൽ തടസമില്ലെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമീഷനും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. പ്രവാസികൾക്കു സ്വന്തം മണ്ഡലത്തിൽ എത്താതെ വോട്ട് ചെയ്യുന്നതിന് ഇലക്ട്രോണിക് തപാൽ വോട്ട്, പ്രോക്‌സി വോട്ട് എന്നിവ അനുവദിക്കാമെന്ന് തെരഞ്ഞെടുപ്പു കമീഷൻ ശിപാർശ ചെയ്‌തിരുന്നു.
രണ്ടരക്കോടി കവിഞ്ഞ ഇന്ത്യൻ പ്രവാസിസമൂഹത്തിന് പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പിൽ വിദേശത്തിരുന്ന് വോട്ടുചെയ്യാൻ അവസരം നൽകിയേ തീരൂവെന്ന് സുപ്രീംകോടതി സർക്കാറിനോട് വ്യക്തമാക്കിയിരുന്നു. ഇതാണ് പ്രവാസി വോട്ടിൽ വഴിത്തിരിവായത്.
ഇലക്ട്രോണിക് തപാൽ വോട്ടാണ് പ്രവാസികൾക്കായി തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്ര സർക്കാരും പരിഗണിക്കുന്നത്. ബാലറ്റ് പേപ്പർ ഇലക്ട്രോണിക് രീതിയിൽ േവാട്ടർക്ക് നൽകുകയും വോട്ടു ചെയ്തശേഷം തപാലിൽ മടക്കിയയക്കുകയും ചെയ്യുന്ന രീതിയാണിത്. ഇതനുസരിച്ച് പ്രവാസി ആദ്യം തപാൽ വോട്ടിന് അപേക്ഷ നൽകണം. തുടർന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുരക്ഷാ കോഡ് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ ഇൻറർനെറ്റ് വഴി അയച്ചുകൊടുക്കും. ഇത് ഡൗൺലോഡ് ചെയ്ത് പ്രിെൻറടുത്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം തെൻറ മണ്ഡലത്തിലെ വരണാധികാരിക്ക് തപാൽ മാർഗം അയച്ചുകൊടുക്കണം. ഇതിനൊപ്പം വോട്ടർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അയക്കണം.
പകരക്കാരനെ വോട്ടുചെയ്യാൻ ചുമതലപ്പെടുത്തുന്ന പ്രോക്‌സി വോട്ടും തെരഞ്ഞെടുപ്പ് കമീഷൻ ശിപാർശ ചെയ്‌തിരുന്നു. സൈനികർക്ക് മാത്രമാണ് ഇപ്പോൾ ഇൗ രീതിയിൽ വോട്ടുചെയ്യാൻ സൗകര്യമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.