Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രവാസികൾക്ക് വിദേശ...

പ്രവാസികൾക്ക് വിദേശ രാജ്യത്ത് വോട്ട് ചെയ്യാൻ ഭേദഗതി കൊണ്ടുവരും -കേന്ദ്രം

text_fields
bookmark_border
പ്രവാസികൾക്ക്  വിദേശ രാജ്യത്ത് വോട്ട് ചെയ്യാൻ ഭേദഗതി കൊണ്ടുവരും -കേന്ദ്രം
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​വാ​സി​ക​ൾ​ക്ക്​ വോ​ട്ട​വ​കാ​ശം ന​ൽ​കി ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള തീ​രു​മാ​നം കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. അ​ടു​ത്ത ന​ട​പ​ടി​ക്ര​മം ബോ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ കോ​ട​തി ര​ണ്ടാ​ഴ്​​ച സ​മ​യം അ​നു​വ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പു​വേ​ള​യി​ൽ സ്വ​ദേ​ശ​ത്ത്​ എ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ വി​ദേ​ശ​ത്തി​രു​ന്ന്​ വോ​ട്ടു​ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​ന്​ വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന നി​യ​മ​പോ​രാ​ട്ട​മാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള ബെ​ഞ്ചി​നു മു​മ്പാ​കെ സ​ർ​ക്കാ​ർ തീ​രു​മാ​നം ​അ​റി​യി​ച്ച​ത്. പ്ര​വാ​സി​ക​ൾ​ക്ക്​ വോ​ട്ട​വ​കാ​ശം ന​ൽ​കു​ന്ന​തി​ന്​ നി​യ​മ​ഭേ​ദ​ഗ​തി ത​ന്നെ ആ​വ​ശ്യ​മാ​ണെ​ന്ന്​ സ​ർ​ക്കാ​ർ ക​രു​തു​ന്ന​താ​യി വേ​ണു​ഗോ​പാ​ൽ വി​ശ​ദീ​ക​രി​ച്ചു. ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്​​ത​തു​കൊ​ണ്ട്​ മാ​ത്ര​മാ​യി​ല്ല. 

ജൂ​ലൈ 20നു ​ചേ​ർ​ന്ന മ​ന്ത്രി​മാ​രു​ടെ സ​മി​തി​യാ​ണ്​ ഇൗ ​തീ​രു​മാ​ന​ത്തി​ലേ​ക്കെ​ത്തി​യ​ത്. പ്ര​വാ​സി​ക​ൾ​ക്ക്​ വോ​ട്ട​വ​കാ​ശം അ​നു​വ​ദി​ക്കാ​ൻ 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം 20 (എ) ​വ​കു​പ്പാ​ണ്​ ഭേ​ദ​ഗ​തി ചെ​യ്യേ​ണ്ട​ത്. ഇ-​വോ​ട്ട്​ അ​ട​ക്ക​മു​ള്ള പു​റം​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ പാ​ക​ത്തി​ലു​ള്ള  നി​യ​മ ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മ​​െൻറി​ൽ കൊ​ണ്ടു​വ​രേ​ണ്ട​തു​ണ്ട്. ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ച്​ നി​യ​മ, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം ന​ൽ​കി​യ ക​ത്തും അ​റ്റോ​ണി ജ​ന​റ​ൽ സു​പ്രീം​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക്​ എ​ത്ര​കാ​ലം കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​റും ജ​സ്​​റ്റി​സ്​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡും ഉ​ൾ​പ്പെ​ട്ട ബെ​ഞ്ച്​ ചോ​ദി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​റു​മാ​യി കൂ​ടി​യാ​ലോ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​റ്റോ​ണി ജ​ന​റ​ൽ പ​റ​ഞ്ഞു. തു​ട​ർ​ന്നാ​ണ്​ അ​ടു​ത്ത ന​ട​പ​ടി അ​റി​യി​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ കോ​ട​തി ര​ണ്ടാ​ഴ്​​ച സ​മ​യം അ​നു​വ​ദി​ച്ച​ത്. 

ര​ണ്ട​ര​ക്കോ​ടി ക​വി​ഞ്ഞ ഇ​ന്ത്യ​ൻ പ്ര​വാ​സി​സ​മൂ​ഹ​ത്തി​ന്​ പാ​ർ​ല​മ​​െൻറി​ലേ​ക്കും നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ദേ​ശ​ത്തി​രു​ന്ന്​ വോ​ട്ടു​ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​കി​യേ തീ​രൂ​വെ​ന്ന്​ സു​പ്രീം​കോ​ട​തി ക​ഴി​ഞ്ഞ 14ന്​ ​സ​ർ​ക്കാ​റി​നോ​ട്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. ഇ​താ​ണ്​ പ്ര​വാ​സി വോ​ട്ടി​ൽ വ​ഴി​ത്തി​രി​വാ​യ​ത്. വി​ദേ​ശ​ത്തി​രു​ന്ന്​ വോ​ട്ടു​ചെ​യ്യു​ന്ന രീ​തി എ​ങ്ങ​നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഒ​രാ​ഴ്​​ച​ക്ക​കം അ​റി​യി​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്​​തു. ഇൗ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ വെ​ള്ളി​യാ​ഴ്​​ച കേ​സ്​ വീ​ണ്ടും പ​രി​ഗ​ണി​ച്ച​ത്. 2014ലെ ​ഹ​ര​ജി​യി​ലാ​ണ്​ സ​ർ​ക്കാ​ർ നി​ല​പാ​ട്​ വൈ​കു​ന്ന​ത്. ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​മെ​ന്ന്​ ഒാ​രോ വ​ർ​ഷ​വും സ​ർ​ക്കാ​ർ പ​റ​യു​ന്നു​ണ്ട്. ഇ​ങ്ങ​നെ​യ​ല്ല ഒ​രു സ​ർ​ക്കാ​ർ കാ​ര്യ​ങ്ങ​ൾ ന​​ട​ത്തേ​ണ്ട​തെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ രോ​ഷ​​ത്തോ​ടെ പ​റ​യു​ക​യും ചെ​യ്​​തു. പ്ര​വാ​സി വോ​ട്ട​വ​കാ​ശ​ത്തി​നു​വേ​ണ്ടി​ ഡോ. ​ഷം​സീ​ർ വ​യ​ലി​ലും മ​റ്റും ന​ൽ​കി​യ ഹ​ര​ജി​യാ​ണ്​ സു​പ്രീം​കോ​ട​തി മു​മ്പാ​കെ​യു​ള്ള​ത്.

 

ഇ ബാലറ്റ്​ വന്നാൽ
ഇലക്​ട്രോണിക്​ തപാൽ വോട്ടാണ്​ പ്രവാസികൾക്കായി തെരഞ്ഞെടുപ്പ്​ കമീഷനും കേന്ദ്ര സർക്കാരും പരിഗണിക്കുന്നത്​. ബാലറ്റ്​ പേപ്പർ ഇലക്​ട്രോണിക്​ രീതിയിൽ ​േവാട്ടർക്ക്​ നൽകുകയും വോട്ടു ചെയ്​തശേഷം തപാലിൽ മടക്കിയയക്കുകയും ചെയ്യുന്ന രീതിയാണിത്​.ഇതനുസരിച്ച്​ പ്രവാസി ആദ്യം തപാൽ വോട്ടിന്​ അപേക്ഷ നൽകണം. തുടർന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ സുരക്ഷാ കോഡ്​ രേഖപ്പെടുത്തിയ ബാലറ്റ്​ പേപ്പർ ഇൻറർനെറ്റ്​ വഴി അയച്ചുകൊടുക്കും.  ഇത്​ ഡൗൺലോഡ്​ ചെയ്​ത്​ പ്രി​​​​​​െൻറടുത്ത്​ വോട്ട്​ രേഖപ്പെടുത്തിയ ശേഷം ത​​​​​​െൻറ മണ്ഡലത്തിലെ വരണാധികാരിക്ക്​ തപാൽ മാർഗം അയച്ചുകൊടുക്കണം. ഇതിനൊപ്പം വോട്ടർ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും അയക്കണം.

പകരക്കാരനെ വോട്ടുചെയ്യാൻ ചുമതലപ്പെടുത്തുന്ന പ്രോക്​സി വോട്ടും തെരഞ്ഞെടുപ്പ്​ കമീഷൻ ശിപാർശ ചെയ്​തിരുന്നു. സൈനികർക്ക്​ മാത്രമാണ്​ ഇപ്പോൾ ഇൗ രീതിയിൽ വോട്ടുചെയ്യാൻ സൗകര്യമുള്ളത്​. എന്നാൽ ഇ വോട്ടാണ്​ സർക്കാരി​​​​​​െൻറ പരിഗണനയിലുള്ളതെന്നാണ്​ ഏറ്റവും ഒടുവിൽ കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്​. ഇത്​ നടപ്പാക്കാനാവശ്യമായ നിയമ ഭേദഗതിയാണ്​ കേന്ദ്ര സർക്കാർ വൈകിക്കുന്നത്​.
 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionnriunion govtmalayalam newsvoting rights
News Summary - NRI vote center supreame court amendmend
Next Story