പ്രവാസി വോട്ടിന് ലോക്സഭയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: പ്രവാസികൾക്ക് മുക്ത്യാർ വോട്ട് അനുവദിക്കുന്ന സുപ്രധാന നിയമേഭദഗതി ബില്ലിന് ലോക്സഭയുടെ അംഗീകാരം. തെരഞ്ഞെടുപ്പു സമയത്ത് നാട്ടിലില്ലാത്ത പ്രവാസിവോട്ടർക്ക് പകരക്കാരനെ അധികാരപ്പെടുത്തി സ്വന്തം വോട്ടവകാശം വിനിയോഗിക്കാൻ അനുവദിക്കുന്നതാണ് മുക്ത്യാർ വോട്ട് സമ്പ്രദായം.
വർഷകാല പാർലമെൻറ് സമ്മേളനം വെള്ളിയാഴ്ച അവസാനിക്കാനിരിെക്കയാണ് നിയമഭേദഗതി ബിൽ സർക്കാർ തിരക്കിട്ട് ലോക്സഭയുടെ പരിഗണനക്ക് കൊണ്ടുവന്നത്. സുപ്രീംകോടതിക്ക് സർക്കാർ നേരേത്ത നൽകിയ ഉറപ്പിന് അനുസൃതമാണ് നടപടി. ലോക്സഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കേ, പ്രവാസി സമൂഹത്തെ തൃപ്തിപ്പെടുത്തുക കൂടിയാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതിവരുത്തി പ്രവാസികൾക്ക് മുക്ത്യാർ വോട്ട് അനുവദിക്കുന്ന ബിൽ കഴിഞ്ഞ ഡിസംബറിലാണ് സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ബജറ്റ് സമ്മേളനം സമ്പൂർണമായി മുടങ്ങിയതിനാൽ കഴിഞ്ഞ സമ്മേളനത്തിൽ ബിൽ പരിഗണിക്കാൻ കഴിഞ്ഞില്ല.
വോട്ടർപട്ടികയിൽ പേരുള്ള പ്രവാസിക്ക് തെരഞ്ഞെടുപ്പുസമയത്ത് നാട്ടിലുണ്ടെങ്കിൽ വോട്ടു ചെയ്യാം എന്നാണ് നിലവിലെ വ്യവസ്ഥ.തെരഞ്ഞെടുപ്പിനു മാത്രമായി നാട്ടിലെത്തുക പ്രയാസമാണെന്നിരിെക്ക, പ്രവാസിയുടെ വോട്ട് പാഴാകുന്നതാണ് നിലവിലെ സ്ഥിതി. അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന യുവ മലയാളി വ്യവസായി ഡോ.ഷംസീർ വയലിൽ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള പ്രവാസിവോട്ട് ആവശ്യം പരിഗണിക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതരായത്.
നാട്ടിലില്ലാത്ത സൈനികർക്ക് മുക്ത്യാർ വോട്ടിന് സൗകര്യമുണ്ട്. ഇൗ സൗകര്യം പ്രവാസി വോട്ടർമാർക്കും ലഭ്യമാക്കുകയാണ് ചെയ്യുന്നത്. ജനപ്രാതിനിധ്യ നിയമഭേദഗതി രാജ്യസഭ കൂടി പാസാക്കിയശേഷം സർക്കാർ ചട്ടങ്ങൾ രൂപപ്പെടുത്തും. പ്രവാസി ഇന്ത്യക്കാർ പകരം വോട്ടുചെയ്യുന്നതിെൻറ നടപടിക്രമങ്ങളും രീതികളും ചട്ടം രൂപപ്പെടുത്തുേമ്പാഴാണ് തയാറാക്കുക. ഇ-വോട്ട് അനുവദിക്കുന്ന കാര്യവും സർക്കാർ പരിഗണിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.