ആംആദ്മി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രവാസികൾ വിമാനം കയറി
text_fieldsഅമൃതസർ: ആംആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി 150 പ്രവാസികൾ അമൃത്സറിലെത്തി. പാർട്ടിയുടെ മുതിർന്ന നേതാക്കൾ ഇവരെ സ്വീകരിച്ചു. കഴിഞ്ഞയാഴ്ച 250 പ്രവാസികൾ ഡൽഹി വിമാനത്താവളത്തിൽ എത്തുകയും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സീസോദിയ ഇവരെ സ്വീകരിക്കുകയും ചെയ്തിരുന്നു.
വിദേശത്ത് താമസിക്കുന്ന ആറായിരത്തോളം ഇന്ത്യക്കാർ സ്വന്തം ചെലവിൽ പഞ്ചാബിലെത്തി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും കോൺഗ്രസിനെയും അകാലിദളിനേയും സർക്കാറുണ്ടാക്കാൻ അനുവദിക്കില്ലെന്നും ആംആദ്മി അവകാശപ്പെട്ടു.
എന്നാൽ, ആംആദ്മി പഞ്ചാബിൽ വിഘടനവാദികളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും വിമാനം നിറച്ചും ആളുകളെ ഇറക്കുമതി ചെയ്ത് പഞ്ചാബിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും കോൺഗ്രസും അകാലിദളും ആരോപിച്ചു. ആപ്പിെൻറ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് പാർട്ടികൾ. പരാതി പരിഗണിക്കാൻ കമ്മീഷൻ തയാറായിടുണ്ട്.
അേതസമയം, തങ്ങൾ പ്രചരണം നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ തടയില്ലെന്നാണ് കരുതുന്നതെന്ന് പ്രവാസികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.